Dubai airport temporarily suspends operations
ദുബായ്: ഇറാന്‍ - ഇസ്രായേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ദുബായ് വിമാനത്താവളം അടച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് ദുബായ് വിമാനത്താവളം താത്കാലികമായി അടച്ചത്. ഇതു സംബന്ധിച്ച് അധികൃതര്‍ പ്രസ്താവന ഇറക്കി.
സാഹചര്യങ്ങള്‍ മെച്ചപ്പെട്ട ശേഷം സുരക്ഷ വിലയിരുത്തി വിമാനത്താവളം സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. അതേസമയം ശനിയാഴ്ച രാവിലെ ദുബായ് വിമാനത്താവളത്തിനു നേരെ ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അധികൃതര്‍ ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല.
Keywords: Dubai, Airport, Suspends, Operations


COMMENTS