Dramatic scenes at CM's press meet
കൊല്ലം: കൊല്ലത്ത് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താസമ്മേളനം നാടകീയമായതോടെ ശ്രദ്ധേയമായി. വാര്‍ത്താ സമ്മേളനത്തില്‍ കൈരളിയുടെയും ദേശാഭിമാനിയുടെയും മൂന്നു ചോദ്യങ്ങള്‍ക്കു മാത്രമാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. തുടര്‍ന്ന് ഇന്നത്തെ സമയം കഴിഞ്ഞെന്നും ഇനി നാളെയെന്നും പറഞ്ഞ് മുഖ്യമന്ത്രി എഴുന്നേറ്റ് പോകുകയായിരുന്നു.
തുടര്‍ന്ന് മറ്റ് മാധ്യമങ്ങള്‍ പ്രകോപിതരായതോടെ മുഖ്യമന്ത്രി തിരികെയെത്തുകയായിരുന്നു. ചോദ്യം മനസില്‍ ഉണ്ടായാല്‍ പോരാ ചോദിക്കണമെന്നും മറ്റും പറഞ്ഞ് മുഖ്യമന്ത്രി ക്ഷുഭിതനാകുകയായിരുന്നു.
അതേസമയം തങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ ശ്രദ്ധിക്കാതെ മറ്റ് മൂന്ന് ചോദ്യങ്ങള്‍ക്ക് മാത്രം മുഖ്യമന്ത്രി ഉത്തരം പറയുകയായിരുന്നെന്നാണ് മാധ്യമപ്രവര്‍ത്തകരുടെ പരാതി. ഇങ്ങനെയാണെങ്കില്‍ ഞങ്ങളെ വാര്‍ത്താസമ്മേളനത്തിലേക്ക് ക്ഷണിക്കണോയെന്നും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു.
Keywords: CM Pinarayi Vijayan, Press meet, Kollam Dramatic scene


COMMENTS