ഫ്ലോറിഡ: ഇറാൻ്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടാകാമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ്...
ഫ്ലോറിഡ: ഇറാൻ്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടാകാമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഫ്ലോറിഡയിൽ നടന്ന ഒരു സാമ്പത്തിക ഉച്ചകോടിയിൽ സംസാരിക്കവെയാണ് ട്രംപ് ഈ വിവാദപരമായ അവകാശവാദം ഉന്നയിച്ചത്.
മുജ്തബ ഖമനയിക്ക് എന്തുപറ്റിയെന്ന് തനിക്ക് കൃത്യമായി അറിയില്ലെന്നും എന്നാൽ അദ്ദേഹം ഇപ്പോൾ പദവിയിലില്ലെന്നും ട്രംപ് പറഞ്ഞു. "ഇറാൻ്റെ പുതിയ പരമോന്നത നേതാവ് ഇപ്പോൾ 'പരമോന്നതൻ' അല്ല. അദ്ദേഹം ഒന്നുകിൽ കൊല്ലപ്പെട്ടു, അല്ലെങ്കിൽ വളരെ മോശം അവസ്ഥയിലാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവുമില്ല," ട്രംപ് പ്രസ്താവിച്ചു.
ഇറാൻ്റെ സൈനിക ശേഷി പൂർണ്ണമായും തകർക്കപ്പെട്ടുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. എന്നാൽ മുജ്തബ കൊല്ലപ്പെട്ടുവെന്ന കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഫെബ്രുവരിയിൽ ഉണ്ടായ ആക്രമണത്തിൽ പിതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് മുജ്തബ അധികാരം ഏറ്റെടുത്തത്. ഇസ്രയേൽ-യുഎസ് സംയുക്ത നീക്കത്തിൽ മുജ്തബയ്ക്കും പരിക്കേറ്റതായി നേരത്തെ ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Key Words : Donald Trump, Iran's Supreme Leader, Mojtaba Khamenei

COMMENTS