Domestic abuse allegations against minister K.B Ganesh Kumar
തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ വീണ്ടും സ്ത്രീവിഷയ വിവാദത്തില്‍. ഭാര്യ തന്നെ മന്ത്രിയെ ഇത്തരം സാഹചര്യത്തില്‍ കാണുകയായിരുന്നു. അതിന്റെ തെളിവുകള്‍ അവര്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. എന്നാല്‍ ഗണേഷ് കുമാറിന്റെ സന്തത സഹചാരികള്‍ അവരെ ഉപദ്രവിക്കുകയും ഫോണ്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വാളകത്തെ കുടുംബ വീട്ടില്‍ ഒരു മുന്നറിയിപ്പുമില്ലാതെ എത്തിയ ഭാര്യ മന്ത്രിയെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കാണുകയായിരുന്നു. മുന്‍ ഡിജിപി ശ്രീലേഖയുടെ അടുത്ത ബന്ധു കൂടിയായ മന്ത്രിയുടെ ഭാര്യ ഉടന്‍ അവരെ ബന്ധപ്പെടുകയായിരുന്നു. എന്നാല്‍ പൊലീസില്‍ സഹായം തേടാനാണ് ശ്രീലേഖ അവരെ ഉപദേശിച്ചത്. അതേസമയം ഭാര്യയുടെ പരാതി പ്രകാരം സ്ഥലത്തെത്തിയ പൊലീസ് സംഭവത്തില്‍ ഇടപെട്ടില്ലെന്നും ആരോപണമുണ്ട്.
ഒന്നല്ല, ഓരായിരം പ്രണയമുണ്ടെന്നു മന്ത്രി
തനിക്കെതിരെ ഉയരുന്ന വിവാദങ്ങള്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമാണെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. പത്തനാപുരം നിയമസഭാ മണ്ഡലത്തില്‍ ഇത്തരം കഥകള്‍ക്ക് പ്രാധാന്യമില്ലെന്നും ആരോപണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്നും മന്ത്രി പ്രതികരിച്ചു.
ഗണേഷ് കുമാറിന് പ്രണയമുണ്ടോ എന്നത് മാധവിക്കുട്ടിയോട് പ്രണയമുണ്ടോ എന്ന് ചോദിക്കുന്നത് പോലെയാണ്. ഗണേഷ് കുമാറിന് ഒന്നല്ല ഒരായിരം പ്രണയങ്ങളുണ്ടെന്നും തനിക്ക് എപ്പോഴും വീട്ടില്‍ തന്നെയാണ് ശത്രുക്കളെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഉയര്‍ന്ന മറ്റ് ആരോപണങ്ങളും മന്ത്രി തള്ളിയിട്ടുണ്ട്. ഒരാളുടെ വ്യക്തിപരമായ കാര്യവും രാഷ്ട്രീയവും തമ്മില്‍ എന്ത് ബന്ധമെന്നും അദ്ദേഹം ചോദിച്ചു.
Keywords: K.B Ganesh Kumar, Wife, Police, Domestic abuse


COMMENTS