കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് തന്നെ അയോഗ്യനാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ വെള്ളാപ്പള്ളി നടേശൻ അപ്പീ...
കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് തന്നെ അയോഗ്യനാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ വെള്ളാപ്പള്ളി നടേശൻ അപ്പീൽ നൽകി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലാണ് അദ്ദേഹം അപ്പീൽ ഹർജി സമർപ്പിച്ചത്.
തുടർച്ചയായി വാർഷിക റിട്ടേണുകൾ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന സിംഗിൾ ബെഞ്ചിന്റെ കണ്ടെത്തൽ തെറ്റാണെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. കമ്പനി നിയമപ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്നും അതിനാൽ അയോഗ്യത നിലനിൽക്കില്ലെന്നുമാണ് വെള്ളാപ്പള്ളിയുടെ വാദം.
കഴിഞ്ഞ ദിവസമാണ് വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് ഡോ. എം.എൻ സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവരുൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളെ ജസ്റ്റിസ് ടി.ആർ രവി അയോഗ്യരാക്കിയത്. റിട്ടേണുകൾ സമർപ്പിക്കാത്ത സാഹചര്യത്തിൽ ഇവർക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഈ ഉത്തരവ് റദ്ദാക്കണമെന്നാണ് അപ്പീലിലെ പ്രധാന ആവശ്യം.
Key Words : Disqualification, SNDP Yogam General Secretary, Vellappally Natesan, High Court

COMMENTS