ആലപ്പുഴ: സിപിഎമ്മുമായി അകന്നുനിൽക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ പാർട്ടി ഊർജിതമാക്കിയിട്ടുണ്ട്. പാർട്ടി അ...
ആലപ്പുഴ: സിപിഎമ്മുമായി അകന്നുനിൽക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ പാർട്ടി ഊർജിതമാക്കിയിട്ടുണ്ട്. പാർട്ടി അംഗത്വം പുതുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെയാണ് സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെടുന്നത്.
ഇതിൻ്റെ ഭാഗമായി ജി. സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി. എസ്. സുജാത അദ്ദേഹത്തിന്റെ വീട്ടിലെത്തി നേരിട്ട് കൂടിക്കാഴ്ച നടത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരിശങ്കറും ഒപ്പമുണ്ടായിരുന്നു.
പാർട്ടി സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ സുധാകരനെ ഫോണിൽ വിളിച്ച് സംസാരിച്ചു. താൻ അദ്ദേഹത്തെ പരിഹസിച്ചിട്ടില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ് ചിരിച്ചതെന്നും അദ്ദേഹം വിശദീകരണം നൽകി.
അവഗണന പരാതിക്ക് പരിഹാരം കാണാൻ പെരുമ്പളം പാലം ഉദ്ഘാടന ചടങ്ങിൽ ജി സുധാകരനെ മുഖ്യാതിഥിയാക്കി. സർക്കാർ പോസ്റ്ററിൽ ജി സുധാകരന്റെ ഫോട്ടോയും ഉൾപ്പെടുത്തി. എന്നാൽ പാർട്ടി അംഗത്വം പുതുക്കില്ലെന്ന നിലപാടിൽ താൻ ഇപ്പോഴും ഉറച്ചുനിൽക്കുന്നു എന്നാണ് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. പാർട്ടിയിൽ നിന്നുള്ള അവഗണനയും പരിഹാസവുമാണ് തന്നെ ഇത്തരമൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്ന് സുധാകരൻ നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.
മാർച്ച് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിൽ എത്തുമ്പോൾ ഈ വിഷയത്തിൽ കൂടുതൽ വ്യക്തത ഉണ്ടാകുമെന്നാണ് കരുതുന്നത്.
Key Words : CPM Leader, G Sudhakaran

COMMENTS