കണ്ണൂർ: മുതിർന്ന സിപിഎം നേതാവും മുൻ ജില്ലാ സെക്രട്ടറിയുമായ എം.വി. ജയരാജന് വാഹനാപകടത്തിൽ പരുക്കേറ്റു. കണ്ണൂർ ഏഴിലോട് വച്ചാണ് അദ്ദേഹം സഞ്ചരിച്...
കണ്ണൂർ: മുതിർന്ന സിപിഎം നേതാവും മുൻ ജില്ലാ സെക്രട്ടറിയുമായ എം.വി. ജയരാജന് വാഹനാപകടത്തിൽ പരുക്കേറ്റു. കണ്ണൂർ ഏഴിലോട് വച്ചാണ് അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം.
അപകടത്തെത്തുടർന്ന് പരുക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം. അപകടത്തിന്റെ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Key Words : CPM leader M.V. Jayarajan, Accident, Pariyaram Medical College

COMMENTS