CPM expels P.K Sasi
പാലക്കാട്: പി.കെ ശശിയെ പുറത്താക്കി സി.പിഎം. പാര്‍ട്ടി വിമത യോഗം ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് പാര്‍ട്ടി നടപടി. ചന്ദ്രനഗര്‍ പാര്‍വതി കല്യാണ മണ്ഡപത്തില്‍ നടന്ന സി.പി.എം വിമത യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ പി.കെ ശശിയെ മുദ്രാവാക്യം വിളികളോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. തുടര്‍ന്ന് നടന്ന യോഗത്തില്‍ ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബുവിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് പി.കെ ശശി ഉന്നയിച്ചത്. പാലക്കാട് ജില്ലയില്‍ സി.പി.എം നേതാക്കള്‍ അഴിമതി നടത്തിയെന്നും പാര്‍ട്ടിയില്‍ ഒരിക്കലുമില്ലാത്ത പണപ്പിരിവ് നടത്തുകയാണെന്നും ശശി ആരോപിച്ചു. ജില്ലാ സെക്രട്ടറി സുരേഷ് ബാബു സ്പിരിറ്റ് കച്ചവടക്കാരനാണെന്നും അയാളാണ് സെക്രട്ടറി സ്ഥാനത്തെങ്കില്‍ പാര്‍ട്ടിയില്‍ തുടരാനാവില്ലെന്നും ശശി പറഞ്ഞു.
പാര്‍ട്ടിയില്‍ ശരിയായ നിലപാടെടുത്തവര്‍ പുറത്താക്കപ്പെട്ടെന്നും ചിലരെ തരംതാഴ്ത്തി ജോലിയില്‍ നിന്നും പിരിച്ചുവിട്ടെന്നും അതിനെതിരായ പ്രതിഷേധമാണ് ഇവിടെ നടക്കുന്നതെന്നും ശശി പറഞ്ഞു. ഇതോടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പി.കെ ശശിയെ പുറത്താക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.
Keywords: CPM, P.K Sasi, Expel, Rebel convention

COMMENTS