തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷൻ അയച്ച ഔദ്യോഗിക കത്തിൽ ബിജെപിയുടെ സീൽ പതിഞ്ഞ സംഭവത്തിൽ വിശദീകരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. ഇതൊരു ക...
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷൻ അയച്ച ഔദ്യോഗിക കത്തിൽ ബിജെപിയുടെ സീൽ പതിഞ്ഞ സംഭവത്തിൽ വിശദീകരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. ഇതൊരു ക്ലറിക്കൽ പിഴവ് മാത്രമാണെന്നും അശ്രദ്ധ മൂലമാണ് സംഭവിച്ചതെന്നും കമ്മീഷൻ അറിയിച്ചു.
2019-ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ വിശദീകരിച്ചുകൊണ്ട് ഈ മാസം 22-ന് സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഇമെയിലിലെ കത്തിലാണ് ബിജെപി കേരള ഘടകത്തിന്റെ സീൽ ഉണ്ടായിരുന്നത്.
പിഴവ് ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ നിർദേശങ്ങൾ പിൻവലിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാൻ ഒരു ശക്തിക്കും കഴിയില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. സാങ്കേതിക പിഴവ് മൂലം സംഭവിച്ച തെറ്റായ രേഖകൾ പ്രചരിപ്പിക്കരുതെന്ന് കമ്മീഷൻ അഭ്യർത്ഥിച്ചു.
സംഭവം രാഷ്ട്രീയമായി വലിയ വിവാദത്തിന് വഴിതുറന്നിട്ടുണ്ട്. കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടായ ഈ ഗുരുതര വീഴ്ചയെ സി.പി.ഐ.എമ്മും കോൺഗ്രസും ശക്തമായി വിമർശിച്ചു. കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ് ഈ നടപടിയെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം.
Key Words : Controversial letter, BJP Seal, Election Commission

COMMENTS