ഇറാനില്‍ അധികാര വടംവലി, യുദ്ധത്തില്‍ ശ്രദ്ധിക്കാതെ പ്രസിഡന്റ്, സൈനിക കമാന്‍ഡര്‍മാര്‍ ബാരക്കുകള്‍ ഉപേക്ഷിച്ചു, ആശയക്കുഴപ്പത്തിലായി സൈനികര്‍

Constitutional Crisis and Leadership Disputes in Iran

അഫ്ഗാന്‍ അതിര്‍ത്തിക്കടുത്തുള്ള തെക്കുകിഴക്കന്‍ ഇറാനിലെ മിലാക്കിലെ ഒരു പോസ്റ്റില്‍ ഇറാനിയന്‍ സൈനികര്‍ കാവല്‍ നില്‍ക്കുന്നു. 2023ലെ ചിത്രം

എന്‍ പ്രഭാകരന്‍

ദുബായ് : ഇറാനിയന്‍ ഭരണകൂടത്തിനെതിരെ ഇസ്രായേലും യുഎസും ആക്രമണം തുടരുന്നതിനിടെ, ഇസ്ലാമിക ഭരണകൂടത്തിന്റെ സായുധ സേനയിലെ ചില ഉദ്യോഗസ്ഥര്‍ തങ്ങളുടെ ബാരക്കുകള്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായി റിപ്പോര്‍ട്ട്. തങ്ങളെ കാവല്‍ ഏല്‍പ്പിച്ച് ഉദ്യോഗസ്ഥര്‍ സ്ഥലംവിട്ടതായി നിര്‍ബന്ധിത സൈനിക സേവനത്തിനെത്തിയ യുവാക്കള്‍ ഇറാനിയന്‍ പ്രതിപക്ഷ മാധ്യമമായ 'ഇറാന്‍ ഇന്റര്‍നാഷണലിനോട്' വെളിപ്പെടുത്തി.

കഴിഞ്ഞ ശനിയാഴ്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാനിയന്‍ സൈന്യത്തിനുള്ളില്‍ വലിയ ആശയക്കുഴപ്പം ഉടലെടുത്തതായി സൈനികര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

ലോറെസ്താന്‍ പ്രവിശ്യയിലെ സൈനിക താവളത്തിലുള്ള സൈനികര്‍ പറയുന്നത്, നിലവിലെ കമാന്‍ഡ് സ്ട്രക്ചറിനെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്നും വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യത്തില്‍ തങ്ങള്‍ ആശങ്കാകുലരാണെന്നുമാണ്.

വ്യോമാക്രമണം ഭയന്ന് പല കമാന്‍ഡര്‍മാരും തങ്ങളുടെ പോസ്റ്റുകള്‍ ഉപേക്ഷിച്ചു. സാധാരണക്കാരായ സൈനികര്‍ക്ക് യാതൊരു പിന്തുണയും നല്‍കാതെയാണ് ഇവര്‍ കടന്നുകളഞ്ഞതെന്ന് ഒരു സൈനികന്‍ പറഞ്ഞു.

മിസൈല്‍ ആക്രമണം ഭയന്ന് പല സൈനികരും രാത്രികാലങ്ങളില്‍ ബാരക്കുകള്‍ക്ക് പുറത്ത് തുറസ്സായ സ്ഥലങ്ങളിലാണ് കഴിയുന്നത്. സൈനികരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ നേതൃത്വം തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്.

ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍

യുദ്ധം ഇറാനിലെ നേതൃതലത്തിലും കൂടുതല്‍ ആശയക്കുഴപ്പങ്ങളും അധികാര വടംവലിയും സൃഷ്ടിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇറാനിയന്‍ ഭരണഘടനയുടെ 111-ാം അനുച്ഛേദമനുസരിച്ച്, താല്‍ക്കാലിക സമിതിയുടെ തലവന്‍ എന്ന നിലയില്‍ സായുധ സേനയുടെ കമാന്‍ഡര്‍ ഇന്‍ ചീഫ് ഉള്‍പ്പെടെയുള്ള പരമോന്നത നേതാവിന്റെ പല അധികാരങ്ങളും പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനാണ്. നിലവിലെ നിര്‍ണ്ണായക സാഹചര്യങ്ങളില്‍ ഇടപെടുന്നതിന് പകരം മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ പോലുള്ള രണ്ടാം നിര കാര്യങ്ങളിലാണ് പ്രസിഡന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വിമര്‍ശകര്‍ പറയുന്നു.

'ഇന്ന് പെസെഷ്‌കിയാന്‍ ഒരേസമയം പ്രസിഡന്റും, നേതൃത്വ സമിതി തലവനും, സൈന്യാധിപനുമാണ്. അദ്ദേഹം രംഗത്തിറങ്ങി എല്ലാവരും തന്റെ കല്‍പനയ്ക്ക് കീഴിലാണെന്ന് പ്രഖ്യാപിക്കണം,' - മുന്‍ മന്ത്രി അബ്ബാസ് അഖുണ്ടി പറഞ്ഞു. യുദ്ധസമയത്ത് അടുത്ത നേതാവിനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ ഇസ്രായേലിന് ഗുണകരമാകുമെന്നും ശ്രദ്ധ തിരിക്കാന്‍ മാത്രമേ ഇത് ഉപകരിക്കൂ എന്നും അഖുണ്ടി വാദിക്കുന്നു.

സാദെഖ് ലാരിജാനി, മൊജ്തബ ഖമേനി

യുദ്ധകാലത്തെ അധികാര കേന്ദ്രങ്ങള്‍

മൊജ്തബ ഖമേനിയെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തുവെന്നു ചില വാര്‍ത്തകള്‍ ഇടയ്ക്ക് ഇറാനില്‍ നിന്നു വന്നുവെങ്കിലും അതിനു സ്ഥിരീകരണമില്ല. അടുത്ത പരമോന്നത നേതാവാകാന്‍ 'അസംബ്ലി ഒഫ് എക്‌സ്‌പെര്‍ട്‌സ്' രണ്ട് മുതിര്‍ന്ന പുരോഹിതന്മാരെ നാമനിര്‍ദ്ദേശം ചെയ്‌തെങ്കിലും ഇരുവരും ആ പദവി നിരസിച്ചതായി പാര്‍ലമെന്റ് അംഗം മൊഹ്‌സെന്‍ സങ്കാനെ വെളിപ്പെടുത്തി. നേതൃപദവിയിലെത്തിയാല്‍ അമേരിക്കയും ഇസ്രയേലും ചേര്‍ന്നു വധിക്കുമെന്ന ഭയമാണ് എല്ലാവര്‍ക്കും.

യുദ്ധരംഗത്തും ആഭ്യന്തര രാഷ്ട്രീയത്തിലും റെവല്യൂഷണറി ഗാര്‍ഡ്സ് ഇപ്പോഴും കേന്ദ്രസ്ഥാനത്തുണ്ട്. ഭരണഘടനാപരമായ തടസ്സങ്ങളും പുരോഹിതന്മാരുടെ എതിര്‍പ്പും അവഗണിച്ച് മൊജ്തബ ഖമേനിയെ അടുത്ത നേതാവാക്കാന്‍ റവല്യൂഷണറി ഗാര്‍ഡുകള്‍ ശക്തമായി രംഗത്തുണ്ട്.

മറുഭാഗത്ത്, സുരക്ഷാ മേധാവി അലി ലാരിജാനി തന്റെ സഹോദരന്‍ സാദെഖ് ലാരിജാനിയെ ഈ പദവിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എക്‌സ്പീഡിയന്‍സി കൗണ്‍സില്‍ തലവന്‍ എന്ന നിലയില്‍ സാദെഖ് ലാരിജാനിക്ക് ഈ പ്രക്രിയ വൈകിപ്പിക്കാനും റവല്യൂഷണറി ഗാര്‍ഡ്‌സിന്റെ നീക്കങ്ങളെ തടയാനും സാധിക്കും.

മൊജ്തബ ഖമേനി, റവല്യൂഷണറി ഗാര്‍ഡ് നേതാക്കള്‍, അലി ലാരിജാനി തുടങ്ങിയ പ്രധാന വ്യക്തികളെല്ലാം നിലവില്‍ പരസ്യ പ്രതികരണത്തിന് തയ്യാറാകാത്തതിനാല്‍ ഇറാന്റെ രാഷ്ട്രീയ ഭാവി വലിയ അനിശ്ചിതത്വത്തിലാണ്.

അഭിപ്രായവ്യത്യാസങ്ങളും അനിശ്ചിതത്വവും വര്‍ദ്ധിച്ചതോടെ, പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാന്‍ ചുമതലപ്പെട്ട അസംബ്ലി ഒഫ് എക്‌സ്‌പെര്‍ട്‌സിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ 'എക്‌സ്പീഡിയന്‍സി ഡിസേണ്‍മെന്റ് കൗണ്‍സില്‍' തീരുമാനിച്ചതായും അധികാരം ഒരു താല്‍ക്കാലിക നേതൃത്വ സമിതിക്ക് കൈമാറിയതായും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Summary: President Masoud Pezeshkian is facing backlash from political observers and prominent figures, who accuse him of squandering a rare opportunity to ease regional tensions and improve the government’s relationship with the public. The situation grew more complex after US President Donald Trump publicly declared his interest in influencing Iran’s transition of power and the future structure of the regime.

Refusal of Leadership: Member of Parliament Mohsen Zanganeh revealed that while the 'Assembly of Experts' nominated two senior clerics to be the next Supreme Leader, both declined the position.

Transfer of Authority: As disagreements and uncertainty mounted, the 'Expediency Discernment Council' decided to suspend the Assembly of Experts—the body responsible for choosing the Supreme Leader. Authority has been shifted to a 'Provisional Leadership Council.'

Pezeshkian’s New Role: Under Article 111 of the Constitution, as the head of the provisional council, Pezeshkian has assumed many of the Supreme Leader’s powers, including serving as the Commander-in-Chief of the Armed Forces.



COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,637,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7420,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17295,Kochi.,2,Latest News,3,lifestyle,312,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2478,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,371,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,883,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1171,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2224,
ltr
item
www.vyganews.com: ഇറാനില്‍ അധികാര വടംവലി, യുദ്ധത്തില്‍ ശ്രദ്ധിക്കാതെ പ്രസിഡന്റ്, സൈനിക കമാന്‍ഡര്‍മാര്‍ ബാരക്കുകള്‍ ഉപേക്ഷിച്ചു, ആശയക്കുഴപ്പത്തിലായി സൈനികര്‍
ഇറാനില്‍ അധികാര വടംവലി, യുദ്ധത്തില്‍ ശ്രദ്ധിക്കാതെ പ്രസിഡന്റ്, സൈനിക കമാന്‍ഡര്‍മാര്‍ ബാരക്കുകള്‍ ഉപേക്ഷിച്ചു, ആശയക്കുഴപ്പത്തിലായി സൈനികര്‍
Constitutional Crisis and Leadership Disputes in Iran
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiBFSUB3LzcAnrJY7Mjn5_4RrFIs0v74rPEQE0ENvu458sc98EnoUjwHcV4NPM8D0vbBJMnc93GWlPyQNnBTV4DuvKll46SNf7UMUfcIrbJ50nBHh-ZyVxq8WrUCrLdG8hy_NfoxJZEhyphenhyphenJi-8vx0WuCIvEsbPbtlPabaE08dYCgL_BxR3eZpKcMJvwmMrI/w640-h384/Iran%20Post.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiBFSUB3LzcAnrJY7Mjn5_4RrFIs0v74rPEQE0ENvu458sc98EnoUjwHcV4NPM8D0vbBJMnc93GWlPyQNnBTV4DuvKll46SNf7UMUfcIrbJ50nBHh-ZyVxq8WrUCrLdG8hy_NfoxJZEhyphenhyphenJi-8vx0WuCIvEsbPbtlPabaE08dYCgL_BxR3eZpKcMJvwmMrI/s72-w640-c-h384/Iran%20Post.jpg
www.vyganews.com
https://www.vyganews.com/2026/03/constitutional-crisis-and-leadership.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/03/constitutional-crisis-and-leadership.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy