ആലപ്പുഴ : മുൻ സിപിഎം നേതാവും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർഥിയുമായ ജി. സുധാകരനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. ജി സുധാകരൻ കാണ...
ആലപ്പുഴ : മുൻ സിപിഎം നേതാവും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർഥിയുമായ ജി. സുധാകരനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. ജി സുധാകരൻ കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്നും പാർട്ടിയുടെ ചങ്കില്‍ കുത്തിയാണ് സുധാകരൻ പോയതെന്നും സജി ചെറിയാൻ കുറ്റപ്പെടുത്തി. കെ. സുധാകരന്റെ രാഷ്ട്രീയ ധർമികത ജി.സുധാകരനില്ല. കെ. സുധാകരന് സീറ്റ് കിട്ടിയില്ല, പക്ഷെ അദ്ദേഹം പാർട്ടിയെ ചതിച്ചില്ല. അതാണ് രാഷ്ട്രീയ ധാർമികത.
ചങ്കില്‍ കുത്തിയവരെ കൂട്ട് പിടിച്ച് ജയിക്കാമെന്ന് കോണ്‍ഗ്രസ് കരുതേണ്ടെന്നും ചേർത്തലയിലെ തെരഞ്ഞെടുപ്പ് യോഗത്തില് സജി ചെറിയാന് പറഞ്ഞു.
കോണ്‍ഗ്രസ് പിരിച്ചുവിടേണ്ട സമയമായെന്നും, പാർട്ടിയില്‍ കഷ്ടപ്പെട്ട് പ്രവർത്തിക്കുന്ന സാധാരണ പ്രവർത്തകർക്ക് വിലയില്ലെന്നും അദ്ദേഹം വിമർശിച്ചു. വെള്ളം കോരുന്നവനും വിറക് വെട്ടുന്നവനും വിലയില്ലാത്ത അവസ്ഥയാണെന്നാണ് സജി ചെറിയാന്റെ പരിഹാസം. ആലപ്പുഴയിലെ രാഷ്ട്രീയ സാഹചര്യത്തെ പരിഹസിച്ച സജി ചെറിയാന്, ഷുക്കൂർ കയറുമായി നില്‍ക്കുകയാണ്, ഏത് മരത്തില്‍ കെട്ടണമെന്ന ആലോചയിലാണെന്നും പ്രതികരിച്ചു. അവസരവാദികളല്ലാതെ കോണ്‍ഗ്രസിന് ആളുകളെ കണ്ടെത്താനായോയെന്നും സജി ചെറിയാൻ ചോദിച്ചു. ആലപ്പുഴയിലും വിസ്മയം ഉണ്ടായല്ലോ എന്നും സജി ചെറിയാൻ പരിഹസിച്ചു.
'നാളെ സജി ചെറിയാൻ പോയാല്‍ കൂടെ ഭാര്യ പോലും പോകില്ല. അങ്ങേരുടെ കൂടെ ഭാര്യ പോയ പോലെ കൂടെ വരുമെന്ന് കരുതേണ്ടെന്നാണ് എന്റെ ഭാര്യ പറഞ്ഞത്. അവര്ക്ക് പാർട്ടി മെമ്പർഷിപ്പ് ഉണ്ട്, അവള്‍ പാർട്ടിയോടൊപ്പമാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Key Words : Congress , G Sudhakaran , Saji Cherian

COMMENTS