തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിശ്വസ്തനായ ചീഫ് സെക്രട്ടറി ജയതിലക് തിരഞ്ഞെടുപ്പു ഫണ്ടു പിരിവു നടത്തുന്നുവെന്ന ഗുരുതര ആരോപണവുമ...
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിശ്വസ്തനായ ചീഫ് സെക്രട്ടറി ജയതിലക് തിരഞ്ഞെടുപ്പു ഫണ്ടു പിരിവു നടത്തുന്നുവെന്ന ഗുരുതര ആരോപണവുമായി പ്രശാന്ത് ഐ എ എസ്. ജയതിലകിൻ്റെ പിടിവാശി കാരണം പ്രശാന്തിൻ്റെ സസ്പെൻഷൻ കാലാവധി നീണ്ടു പോകുന്നതിനിടെയാണ് പുതിയ ആരോപണം.
മുഖ്യമന്ത്രിയുടെ വിദേശ യാത്രകളിൽ നിഴലുപോലെ ഒപ്പമുള്ള ജയതിലക് ഉദ്യോഗസ്ഥൻ എന്നതിനപ്പുറമുള്ള സേവ പിടിത്തം നടത്തുന്നുവെന്ന ആരോപണം നേരത്തേ മുതലുണ്ട്.
പ്രശാന്തിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം:
സ്വാതന്ത്ര്യമാണ് വിഷയം. കേരളത്തിൽ സർക്കാർ മെഷിനറി ഉപയോഗിച്ചും, സൈബർ ഗുണ്ടകളെയും, മജ്ജയും മാംസവുമുള്ള ഗുണ്ടകളെയും കൊലപാതകികളെയും ഉപയോഗിച്ചും അഭിപ്രായങ്ങളെ അടിച്ചമർത്തുന്ന രീതി നോർമലൈസ് ചെയ്യപെട്ടു കഴിഞ്ഞു. നാട് നീളെ പലരീതിയിലും പേരിലുമുള്ള ഗുണ്ടാ പണപ്പിരിവാണ്. എന്നാൽ ആരും മിണ്ടാൻ പാടില്ല. അധികാര ധാർഷ്ട്യം അത്രമേൽ വളർന്ന് കഴിഞ്ഞു. സർക്കാർ ശമ്പളം വാങ്ങി, അതേ സമയം കക്ഷിരാഷ്ട്രീയം കളിക്കുന്ന സൈബർ പോരാളികളും, ചീഫ് സെക്രട്ടറി പദവിയിലിരുന്ന് ഇലക്ഷൻ ഫണ്ട് പിരിവ് നടത്തുകയും ചെയ്യുന്നവർ ഈ സിസ്റ്റത്തെ നശിപ്പിക്കുകയാണ്. സാമാന്യബുദ്ധിയുള്ള ആർക്കും ഇത് മനസ്സിലാവുന്ന കാര്യമാണ്. എന്നാൽ ഈ വസ്തുതകൾ മിണ്ടാൻ പോലും നമുക്ക് “അനുവാദമില്ല” പോലും.
ആശയപരമായി അധർമ്മത്തോട് ചേർന്ന് നിൽക്കുന്നവർക്ക് വസ്തുതകൾ പറയുമ്പോൾ അസഹിഷ്ണുത തോന്നുന്നത് സ്വാഭാവികം. അതല്ല, മറുഭാഗം ഉണ്ടെങ്കിൽ, ആശയപരമായി അത് പറയാം.
ഇവിടെ ആശയപരമായി ഒരു മറുപടിയും വരുന്നില്ല.
വ്യക്തിപരമായി അധിക്ഷേപിക്കുകയല്ലാതെ, വാട്ടബൗട്ടറി അല്ലാതെ ഒന്നുമില്ല. ജനാധിപത്യത്തിൽ അധികാര ധാർഷ്ട്യം ഭരണത്തോടുള്ള ആസക്തിയായി മാറുന്നത് നല്ലതാണെന്ന് തോന്നുന്നവർ അത് തുറന്ന് സമ്മതിച്ച് ആ ഭാഗം വാദിക്കട്ടെ. പകരം തെറി വിളിച്ച് വായടപ്പിക്കാൻ നോക്കുന്നതിനെ ആശയ സംവാദമായി തുല്യത ചാർത്തുന്നത് ശരിയല്ല.
“ഭരിച്ച്” കൊതി തീരാത്തവർക്ക് മനസ്സിലാവത്ത ഒന്നുണ്ട്. മലയാളിക്ക് ആത്മാഭിമാനമുണ്ട്. നമ്മൾ ഗുണ്ടകളല്ല, പക്ഷേ ഭീരുക്കളുമല്ല.
key words : Chief Secretary Jayathilak, Election funds, N. Prashant IAS

COMMENTS