തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ലക്ഷണമൊത്ത ആര്‍ എസ് എസ് ഏജന്റാണെന്ന് വി ഡി സതീശൻ. ആര്‍ എസ് എസിനെ പ്രതിരോധിച്ചത് സി പി എമ്മാണെന്...
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ലക്ഷണമൊത്ത ആര്‍ എസ് എസ് ഏജന്റാണെന്ന് വി ഡി സതീശൻ. ആര്‍ എസ് എസിനെ പ്രതിരോധിച്ചത് സി പി എമ്മാണെന്നും അതില്‍ കോണ്‍ഗ്രസിന് ഒരു പങ്കുമില്ലെന്നുമുള്ള പിണറായി വിജയന്റെ നിരന്തരമുള്ള പ്രസ്താവന ചരിത്രം അറിയുന്ന കേരള ജനത അവജ്ഞയോടെ തള്ളിക്കളയുമെന്നും സതീശൻ. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് സതീശൻ്റെ മറുപടി.
1977ല്‍ ആര്‍ എസ് എസിന്റെ പിന്തുണയില്‍ മത്സരിച്ച് നിയമസഭയില്‍ എത്തിയ എം എല്‍ എ പിണറായി വിജയനാണ്, അല്ലാതെ വി ഡി സതീശനല്ല. അന്ന് ഉദുമയിലെ സി പി എം - ആര്‍ എസ് എസ് സംയുക്ത സ്ഥാനാര്‍ഥിയായിരുന്നില്ലേ ആര്‍ എസ് എസ് നേതാവ് കെ ജി മാരാര്‍ എന്നും ചോദ്യം.
കെ ജി മാരാര്‍ ഇ എം എസിന് ബാഡ്ജ് കുത്തിക്കൊടുക്കുന്ന ചിത്രം ഇപ്പോഴും ലഭ്യമാണെന്നതും മറക്കരുത്. പാലക്കാട് മത്സരിച്ച സി പി എം സ്ഥാനാര്‍ഥി ശിവദാസ മേനോന്റെ പ്രചരണ പരിപാടിയില്‍ മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അദ്വാനി പങ്കെടുത്തതും പിണറായി വിജയന്‍ നിഷേധിക്കുമോയെന്നും സതീശൻ.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സി പി എം - ബി ജെ പി സഖ്യം കേരളത്തില്‍ ഉണ്ടായിരുന്നെന്ന വെളിപ്പെടുത്തല്‍ നടത്തിയത് ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുന്‍ എഡിറ്റര്‍ ബാലശങ്കറാണ്.
അതിന് എന്ത് മറുപടി പറയാനുണ്ടെന്നും ആ സഖ്യത്തിന്റെ കാരണഭൂതന്‍ പിണറായി വിജയനാണെന്നും വി ഡി സതീശൻ പറഞ്ഞു.
Key Words : Chief Minister Pinarayi Vijayan , RSS agent, VD Satheesan

COMMENTS