ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഫോണിൽ വിളിച്ചിട്ടില്ലെന്ന് വ്യക്തമാക്കി അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ. തന്നെ പ...
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഫോണിൽ വിളിച്ചിട്ടില്ലെന്ന് വ്യക്തമാക്കി അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ. തന്നെ പാർട്ടി അവഗണിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സുധാകരൻ്റെ ഈ പ്രതികരണം.
മുഖ്യമന്ത്രിയുടെ നമ്പർ 'CM' എന്നാണ് തൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്നും എന്നാൽ ആ നമ്പറിൽ നിന്നും തനിക്ക് കോളുകളൊന്നും വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടാഴ്ച മുമ്പ് മുഖ്യമന്ത്രി ആലപ്പുഴയിൽ വന്ന സമയത്ത് കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. അറിയിക്കാമെന്ന് അന്ന് മറുപടി നൽകിയെങ്കിലും പിന്നീട് യാതൊരു വിവരവും ഉണ്ടായില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
ജി. സുധാകരനെ പാർട്ടി ചേർത്തുപിടിക്കുകയാണെന്നും അദ്ദേഹത്തെ അവഗണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നേരത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിനെ പൂർണ്ണമായും തള്ളുന്നതാണ് സുധാകരൻ്റെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ. സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന സുധാകരൻ ഇത്തവണ അമ്പലപ്പുഴയിൽ സ്വതന്ത്രനായാണ് മത്സരിക്കുന്നത്.
Key Words : Chief Minister Pinarayi Vijayan, G. Sudhakaran

COMMENTS