തിരുവനന്തപുരം: കേരളത്തിൽ 2027-ലെ സെൻസസ് നടപടികളുടെ ഒന്നാം ഘട്ടം ജൂൺ 16-ന് ആരംഭിക്കും. രാജ്യത്തെ ആദ്യത്തെ പൂർണ്ണ ഡിജിറ്റൽ സെൻസസ് എന്ന പ്രത്യേ...
തിരുവനന്തപുരം: കേരളത്തിൽ 2027-ലെ സെൻസസ് നടപടികളുടെ ഒന്നാം ഘട്ടം ജൂൺ 16-ന് ആരംഭിക്കും. രാജ്യത്തെ ആദ്യത്തെ പൂർണ്ണ ഡിജിറ്റൽ സെൻസസ് എന്ന പ്രത്യേകതയോടെയാണ് ഇത്തവണത്തെ കണക്കെടുപ്പ് നടക്കുന്നത്. പൗരന്മാർക്ക് സ്വന്തം വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്താനുള്ള 'സെൽഫ് എന്യൂമറേഷൻ' സൗകര്യത്തോടെയാണ് നടപടികൾ തുടങ്ങുന്നത്.
പൊതുജനങ്ങൾക്ക് സെൻസസ് പോർട്ടൽ വഴി സ്വന്തം വീടിനെയും സൗകര്യങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ നേരിട്ട് രേഖപ്പെടുത്താം. ഇങ്ങനെ വിവരങ്ങൾ നൽകുന്നവർക്ക് ലഭിക്കുന്ന സെൽഫ് എന്യൂമറേഷൻ ഐഡി (SE ID) പിന്നീട് എത്തുന്ന ഉദ്യോഗസ്ഥർക്ക് കൈമാറിയാൽ മതിയാകും.
ഓൺലൈനായി വിവരങ്ങൾ നൽകാത്തവരുടെ വീടുകളിൽ സെൻസസ് ഉദ്യോഗസ്ഥർ നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കും. മൊബൈൽ ആപ്പ് ഉപയോഗിച്ചായിരിക്കും ഇത്തവണത്തെ വിവരശേഖരണം.
വീടുകളുടെ പട്ടിക തയ്യാറാക്കലും ഭവന സെൻസസുമാണ് ആദ്യ ഘട്ടത്തിൽ നടക്കുക. വീടിന്റെ ഘടന, കുടിവെള്ളം, വൈദ്യുതി, ശുചിമുറി സൗകര്യങ്ങൾ, ഡിജിറ്റൽ ഉപകരണങ്ങളുടെ ലഭ്യത തുടങ്ങിയ വിവരങ്ങളാണ് ഈ ഘട്ടത്തിൽ ശേഖരിക്കുക.
മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിൽ സെൻസസ് പോർട്ടൽ ലഭ്യമാകും. രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിലായിരിക്കും നടക്കുക. വ്യക്തിഗത വിവരങ്ങളും സാമൂഹിക-സാമ്പത്തിക പശ്ചാത്തലവും ഈ ഘട്ടത്തിലാണ് രേഖപ്പെടുത്തുക.
Key Words : Census, Kerala , Self-enumeration

COMMENTS