തിരുവനന്തപുരം : സി പി ഐ വിട്ട സി സി മുകുന്ദൻ എം എൽ എ ബിജെപിയിലേക്ക്. കോൺഗ്രസിൽ ചേരാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് ബി ജെ പിയിൽ ചേരുന്നത്...
തിരുവനന്തപുരം : സി പി ഐ വിട്ട സി സി മുകുന്ദൻ എം എൽ എ ബിജെപിയിലേക്ക്. കോൺഗ്രസിൽ ചേരാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് ബി ജെ പിയിൽ ചേരുന്നത്. ബി ജെ പി ജില്ലാ കമ്മിറ്റി ഓഫിസിലെത്തി അംഗത്വമെടുക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.
നാട്ടികയിൽ ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ചേക്കും. സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ മുകുന്ദനെ സി പി ഐ പുറത്താക്കിയിരുന്നു.
സ പി ഐ സംസ്ഥാന നേതൃത്വമാണ് നാട്ടികയിൽ ഗീതാ ഗോപിയെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്. നാട്ടികയിൽ ഗീതാ ഗോപിയാണു സ്ഥാനാർഥിയെന്നു സി പി ഐ പ്രഖ്യാപിച്ചതിനു പിന്നാലെ സി പി ഐ ഇതു പേയ്മെന്റ് സീറ്റാക്കിയെന്ന ഗുരുതര ആരോപണം മുകുന്ദൻ ഉന്നയിച്ചിരുന്നു. പ്രാദേശിക തലത്തിൽ മുകുന്ദനോട് എതിർപ്പുണ്ടായിരുന്നു.
Key Words : C.C. Mukundan MLA, CPI, BJP

COMMENTS