Case against Reporter channel
തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ വ്യാജ വാര്‍ത്ത നല്‍കിയെന്ന പരാതിയില്‍ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ കേസെടുത്ത് സൈബര്‍ പൊലീസ്. കോണ്‍ഗ്രസ് റാലിയില്‍ ആളെ കൂട്ടാന്‍ പരസ്യം നല്‍കിയെന്ന വാര്‍ത്തയില്‍ വട്ടിയൂര്‍ക്കാവ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്റെ പരാതിയിലാണ് കേസ്.
പവര്‍ സപ്ലൈ ആപ്പിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് കോണ്‍ഗ്രസ് റാലിക്ക് 20 പേരെ ആവശ്യപ്പെട്ട് പരസ്യം വന്നത്. എന്നാല്‍ തങ്ങള്‍ ഇത്തരത്തില്‍ പരസ്യം നല്‍കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.
അതേസമയം സി.പി.എം നേതാക്കള്‍ ഇത് പ്രചാരണായുധമാക്കുകയായിരുന്നു. ഇതേതുടര്‍ന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്തിനെതിരെ കെ.മുരളീധരന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ഡി.ജി.പിക്കും പരാതി നല്‍കിയിട്ടുമുണ്ട്.
Keywords: Case, Reporter channel, Cyber police, Congress, LDF


COMMENTS