കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റെന്ന ആരോഗ്യമന്ത്രി വീണ ജോർജിന്റെ വാദങ്ങൾ കൂടുതൽ...
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റെന്ന ആരോഗ്യമന്ത്രി വീണ ജോർജിന്റെ വാദങ്ങൾ കൂടുതൽ പ്രതിരോധത്തിലാകുന്നു. മന്ത്രിയുടെ മെഡിക്കൽ പരിശോധനാ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് പരാതിയിലെ അവകാശവാദങ്ങൾ ചോദ്യം ചെയ്യപ്പെടുന്നത്.
പ്രതികൾ കഴുത്തിന് ആക്രമിച്ചതായും ആയുധം ഉപയോഗിച്ചതായും മന്ത്രി പരാതിപ്പെട്ടിരുന്നുവെങ്കിലും, മെഡിക്കൽ റിപ്പോർട്ടിൽ അത്തരമൊരു കണ്ടെത്തലില്ല. ആയുധം ഉപയോഗിച്ചുള്ള മുറിവുകളോ ശരീരത്തിൽ ചതവുകളോ പരിശോധനയിൽ കണ്ടെത്തിയിട്ടില്ല. കഴുത്തിന്റെ ചില ഭാഗങ്ങളിൽ സ്പർശിക്കുമ്പോൾ വേദനയുണ്ടെന്നത് ഒഴിച്ചാൽ മറ്റ് പരിക്കുകളൊന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല.
നേരത്തെ, മന്ത്രിയെ ആയുധം ഉപയോഗിച്ച് ആക്രമിച്ചിട്ടില്ലെന്ന് പോലീസും മൊഴി നൽകിയിരുന്നു. ഇതോടെ സർക്കാരിന്റെയും മന്ത്രിയുടെയും വാദങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണവുമായി പ്രതിപക്ഷ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധക്കാർ മന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിക്കുക മാത്രമാണ് ചെയ്തതെന്നാണ് കെ.എസ്.യു നിലപാട്.
Key Words : Black Flag Protest, Medical report Health Minister,KSU Protest

COMMENTS