തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ കേന്ദ്രനേതാക്കളെയും മുഖ്യമന്ത്രിമാരെയും അണിനിരത്തി ബിജെപി. പ്രധാനമന്ത്രി നരേന്...
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ കേന്ദ്രനേതാക്കളെയും മുഖ്യമന്ത്രിമാരെയും അണിനിരത്തി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ രണ്ട് തവണ കേരളത്തിൽ പ്രചാരണത്തിനെത്തുമ്പോൾ, ദേശീയ അധ്യക്ഷൻ നിതിൻ നവീൻ മൂന്ന് തവണ സംസ്ഥാനത്ത് പര്യടനം നടത്തും.
അതേസമയം, സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികാ സമർപ്പണത്തിൽ വിവിധ സംസ്ഥാനങ്ങളിലെ ബി.ജെ.പി. മുഖ്യമന്ത്രിമാർ നേരിട്ടെത്തും. കാസർകോട്ട് ഡൽഹി മുഖ്യമന്ത്രിയും, കണ്ണൂരിൽ മണിപ്പൂർ മുഖ്യമന്ത്രിയും, കൊല്ലം, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലെ പത്രികാ സമർപ്പണത്തിൽ ഗോവ മുഖ്യമന്ത്രിയും പങ്കെടുക്കുമ്പോൾ, തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് നേരിട്ടെത്തും. അതേസമയം, ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഉടൻ പുറത്തിറങ്ങും.
ആദ്യ രണ്ട് ഘട്ടങ്ങളിലായി 86 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പാർട്ടി പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം സെൻട്രൽ, മാവേലിക്കര തുടങ്ങി പത്തോളം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.
Key Words : BJP, Kerala Election 2026, Narendra Modi, Amit Shah

COMMENTS