BJP Offers Deputy CM Post and 80 Seats to Vijay; Superstar in a Dilemma
ദീപക് നമ്പ്യാര്‍
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി.യും നടന്‍ വിജയിന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകവും (ടി.വി.കെ) തമ്മിലുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകള്‍.
സഖ്യം വിജയിക്കുകയാണെങ്കില്‍ വിജയിന് ഉപമുഖ്യമന്ത്രി സ്ഥാനം ബി.ജെ.പി വാഗ്ദാനം ചെയ്തതായാണ് സൂചന. വിജയ് ഒരു സൂപ്പര്‍സ്റ്റാര്‍ ആയതുകൊണ്ട് തന്നെ 'രണ്ടാമനായി' നില്‍ക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല. മുഖ്യമന്ത്രി സ്ഥാനത്തിനായി അദ്ദേഹം ഉറച്ചുനില്‍ക്കുന്നത് സഖ്യചര്‍ച്ചകളെ ബാധിച്ചേക്കാം. സീറ്റ് വിഭജന ചര്‍ച്ചകളുടെ ഭാഗമായി ഏകദേശം 80 സീറ്റുകളും ടി.വി.കെ-ക്ക് ബി.ജെ.പി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ നീക്കം യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍, ചെറിയ വോട്ട് വ്യത്യാസങ്ങള്‍ പോലും നിര്‍ണ്ണായകമാകുന്ന തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് സമവാക്യങ്ങളെ ഇതു മാറ്റിമറിച്ചേക്കാം.
എങ്കിലും, വിജയ് ഇപ്പോഴും മുഖ്യമന്ത്രി സ്ഥാനത്തിനായാണ് വാദിക്കുന്നത്. ചര്‍ച്ചകളിലെ പ്രധാന തര്‍ക്കവിഷയവും ഇതുതന്നെയാണ്. നടന്‍ വിജയിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും എന്‍.ഡി.എ സഖ്യത്തിന്റെ ഭാഗമാക്കാന്‍ ബി.ജെ.പി ശക്തമായ നീക്കങ്ങളാണ് നടത്തുന്നത്. രാഷ്ട്രീയ പ്രവേശനത്തിന് ശേഷം വലിയ ശ്രദ്ധ നേടിയ വിജയിയുമായി ആശയവിനിമയം നടത്താന്‍ ബി.ജെ.പി വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. മറ്റൊരു സംസ്ഥാനത്തെ ഉപമുഖ്യമന്ത്രി മുഖേനയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതെന്നാണ് വിവരം.
തമിഴ്നാട്ടിലുടനീളമുള്ള വിജയിന്റെ വമ്പിച്ച ആരാധകവൃന്ദത്തെയാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ഈ പിന്തുണയുടെ ഒരു ചെറിയ ഭാഗം ലഭിച്ചാല്‍ പോലും അത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാകുമെന്ന് ബി.ജെ.പി തന്ത്രജ്ഞര്‍ വിശ്വസിക്കുന്നു. 'രണ്ട് ശതമാനം വോട്ടുകള്‍ക്ക് പോലും പല മണ്ഡലങ്ങളിലും വിജയത്തിന്റെ ഗതി മാറ്റാന്‍ കഴിയും' എന്നാണ് ബി.ജെ.പി നേതാക്കളുടെ വിലയിരുത്തല്‍.
ഇതേസമയം, എന്‍.ഡി.എ സഖ്യത്തില്‍ ചേരുന്നതിനെക്കുറിച്ച് വിജയിന്റെ അടുത്ത വൃത്തങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ട്. രാഷ്ട്രീയത്തിലേക്ക് പുതുതായി കടന്നുവന്ന ഒരു പാര്‍ട്ടിയുടെ വിശ്വാസ്യതയെ ഇത്തരം ഒരു നീക്കം ബാധിക്കുമോ എന്നാണ് ഇവരുടെ പേടി.
സ്വതന്ത്രമായ ഒരു രാഷ്ട്രീയ ബദലായി സ്വയം അടയാളപ്പെടുത്തിക്കൊണ്ടാണ് വിജയ് രാഷ്ട്രീയത്തില്‍ എത്തിയത്. ഇത്ര നേരത്തെ ഒരു ദേശീയ സഖ്യത്തിന്റെ ഭാഗമാകുന്നത് ആ പ്രതിച്ഛായയെ മങ്ങിക്കുമെന്ന് ഉപദേശകര്‍ ഭയപ്പെടുന്നു.
രാഷ്ട്രീയ പ്രത്യയശാസ്ത്രം
തന്റെ ആദ്യ രാഷ്ട്രീയ സമ്മേളനത്തില്‍ (വിക്രവാണ്ടി) വിജയ് വ്യക്തമാക്കിയത് തന്റെ പാര്‍ട്ടി 'മതേതര സാമൂഹിക നീതി' എന്ന നയത്തിലായിരിക്കും ഊന്നല്‍ നല്‍കുക എന്നാണ്. 'പിളര്‍പ്പ് രാഷ്ട്രീയത്തെയും' (ബിജെപി) 'അഴിമതി നിറഞ്ഞ കുടുംബ ഭരണത്തെയും' (ഡിഎംകെ) അദ്ദേഹം ഒരുപോലെ എതിര്‍ത്തിരുന്നു. അതുകൊണ്ട് തന്നെ ബിജെപിയുമായി ഒരു സഖ്യമുണ്ടാക്കിയാല്‍ അത് അദ്ദേഹത്തിന്റെ മതേതര പ്രതിച്ഛായയെ ബാധിക്കുമോ എന്ന ഭയം അണികള്‍ക്കിടയിലുണ്ട്.
വിജയിന്റെ വമ്പിച്ച ആരാധകവൃന്ദം പ്രധാനമായും 18-35 വയസ്സുള്ള യുവാക്കളാണ്. പരമ്പരാഗത വോട്ടുകള്‍ക്കപ്പുറം ഈ പുതിയ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ അദ്ദേഹത്തിന് കഴിയും.
നിലവിലെ ഡിഎംകെ എഐഎഡിഎംകെ ദ്വിമുഖ രാഷ്ട്രീയത്തിന് ഒരു മൂന്നാം ബദലായി വരാനാണ് വിജയ് ശ്രമിക്കുന്നത്. ഒരു വലിയ കക്ഷിയുമായി സഖ്യമുണ്ടാക്കിയാല്‍ ഈ 'ബദല്‍' എന്ന പേര് നഷ്ടപ്പെട്ടേക്കാം.
ബിജെപിക്ക് തമിഴ്നാട്ടില്‍ ഒറ്റയ്ക്ക് വലിയ സ്വാധീനം ചെലുത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. അതിനാല്‍,
വിജയിനെപ്പോലെയുള്ള ഒരു ജനപ്രിയ മുഖത്തെ മുന്‍നിര്‍ത്തി സംസ്ഥാനത്ത് വേരുറപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. 80 സീറ്റുകള്‍ വാഗ്ദാനം ചെയ്യുന്നത് വിജയിന്റെ കരുത്ത് ബിജെപി തിരിച്ചറിയുന്നു എന്നതിന്റെ തെളിവാണ്.
Summary: Reports suggest that negotiations between the BJP and actor Vijay’s party, Tamilaga Vettri Kazhagam (TVK), have entered the final stages ahead of the Tamil Nadu Assembly elections.
Indications are that the BJP has offered the Deputy Chief Minister post to Vijay if the alliance secures a victory. However, being a superstar, Vijay is reportedly unwilling to settle for the 'number two' position. His firm stance on the Chief Minister's post may impact the alliance talks. As part of the seat-sharing discussions, the BJP has also offered approximately 80 seats to TVK. If this move materializes, it could transform the electoral equations in Tamil Nadu, where even minor vote shifts can be decisive.
Nevertheless, Vijay continues to advocate for the Chief Minister’s post, which remains the primary bone of contention in the negotiations. The BJP is making strenuous efforts to bring Vijay and his party under the NDA umbrella. Following his high-profile entry into politics, the BJP is using various channels to maintain communication with him. Information suggests that a Deputy Chief Minister from another state is leading the mediation efforts.
The BJP is targeting Vijay's massive fan base across Tamil Nadu. Party strategists believe that even a small fraction of this support could be crucial in the upcoming elections. BJP leaders assess that "even a two percent shift in votes can change the trajectory of victory" in many constituencies.
Meanwhile, there is apprehension among Vijay's close circles regarding joining the NDA. They fear such a move might affect the credibility of a party that has only recently entered the political arena. Vijay entered politics projecting himself as an independent political alternative; his advisors worry that joining a national alliance so early could tarnish that image.
Political Ideology
At his first political conference in Vikkravandi, Vijay made it clear that his party would emphasize the policy of 'Secular Social Justice.' He simultaneously opposed 'divisive politics' (referring to the BJP) and 'corrupt family rule' (referring to the DMK). Consequently, there is fear among his followers that an alliance with the BJP might hurt his secular image.
Vijay's vast fan base primarily consists of youth aged 18–35. He has the potential to influence these new voters beyond traditional party lines. Vijay is attempting to emerge as a third alternative to the current DMK-AIADMK duopoly. If he allies with a major party, he risks losing his status as a "alternative."
The BJP has not yet been able to exert significant influence on its own in Tamil Nadu. Therefore, they are trying to establish a foothold in the state by projecting a popular face like Vijay. Offering 80 seats is a testament to the fact that the BJP recognizes Vijay's political strength.


COMMENTS