തിരുവനന്തപുരം : സീറ്റ് വിഭജനത്തിൻ ബി ജെ പിയിലും തർക്കം തുടരുന്നു. മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പി എസ് ശ്രീധരൻ പിള്ള അടക്കമുള്ളവർക്ക...
തിരുവനന്തപുരം : സീറ്റ് വിഭജനത്തിൻ ബി ജെ പിയിലും തർക്കം തുടരുന്നു. മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പി എസ് ശ്രീധരൻ പിള്ള അടക്കമുള്ളവർക്ക് ഇനിയും സീറ്റായില്ല. ചെങ്ങന്നൂരില്‍ എം വി ഗോപകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രാദേശിക നേതാക്കള്‍ അതൃപ്തിയിലാണ്. ഇതുമായി ബന്ധപ്പെട്ട് ചിലര്‍ നേതൃത്വത്തെ പരാതി അറിയിച്ചിട്ടുണ്ട്.
എ ക്ലാസ് മണ്ഡലമായിട്ടും മികച്ച സ്ഥാനാര്‍ത്ഥി ഇല്ലെന്നാണ് ചെങ്ങന്നൂരിലെ ഒരു വിഭാഗം ബി ജെ പി പ്രവര്‍ത്തകർ പരാതിപ്പെടുന്നത്. പി എസ് ശ്രീധരന്‍ പിളളയോ ജില്ലാ പ്രസിഡന്‍റ് സന്ദീപ് വചസ്പതിയോ സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു പ്രവർത്തകരുടെ പ്രതീക്ഷ. എന്നാല്‍, സ്ഥാനാര്‍ത്ഥിയായി ഗോപകുമാറിനെ പ്രഖ്യാപിക്കുകയായിരുന്നു.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബ്ലോക്ക് പഞ്ചായത്തില്‍ പോലും തോറ്റുപോയ ആളെ നിയമസഭയില്‍ മത്സരിപ്പിക്കുന്നത് സി പി എമ്മുമായുളള അഡ്ജസ്റ്റ്മെന്‍റാണെന്ന് പോലുമുള്ള വിമർശനം ഒരു വിഭാഗം ബി ജെ പി പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമാണ്. കൊടുങ്ങല്ലൂർ മണ്ഡലം ആഗ്രഹിച്ചിട്ടും കിട്ടാതെ പോയ ബി ഗോപാലകൃഷ്ണന് അതൃപ്‌തിയുണ്ടെന്നും എം ടി രമേശിന്റ പിന്മാറ്റത്തിന് കാരണം തൃശൂർ കിട്ടാത്തത് മൂലമെന്നുമാണ് സൂചന.
കാഞ്ഞിരപ്പളളി സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ പാര്‍ട്ടിക്കെതിരെ പരസ്യ പ്രതികരണം നടത്തിയ ന്യൂനപക്ഷ മോര്‍ച്ച നേതാവ് നോബിള്‍ മാത്യുവിനെ ബി ജെ പി സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നില്‍ ജോർജ് കുര്യനാണെന്നായിരുന്നു നോബിളിന്റെ ആരോപണം. നോബിള്‍ കാഞ്ഞിരപ്പളളിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്.
Key Words : BJP Candidate Selection, Kummanam Rajasekharan, PS Sreedharan Pillai

COMMENTS