The nomination of BJP State President and NDA candidate for Nemom, Rajeev Chandrasekhar, has been accepted by the returning officer
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദ്ദേശ പത്രിക വിവാദങ്ങള്‍ക്കൊടുവില്‍ വരണാധികാരി സ്വീകരിച്ചു.
രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദ്ദേശ പത്രിക സൂക്ഷ്മപരിശോധനയ്ക്കിടെ മാറ്റിവച്ചിരുന്നു. ബെംഗളൂരുവിലെ 200 കോടിയുടെ സ്വത്ത് വിവരങ്ങള്‍ സത്യവാങ്മൂലത്തില്‍ മറച്ചുവെച്ചു എന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എസ്. ശബരീനാഥന്‍ നല്‍കിയ പരാതി തള്ളിക്കൊണ്ടാണ് പത്രിക സ്വീകരിച്ചത്. ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ശബരീനാഥന്‍ അറിയിച്ചു. രാജീവ് ചന്ദ്രശേഖറിന്റെ വസ്തുവിന് ഈ മാസം കരമടച്ച തെളിവ് സഹിതമാണ് പരാതി.
രാജീവ് ചന്ദ്രശേഖര്‍ ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്നും സ്വത്ത് ഉണ്ടാകുന്നത് കുറ്റമല്ലെന്നും അതു മറച്ചുവയ്ക്കുന്നതെന്തിനാണെന്നും ശബരീനാഥന്‍ ചോദിച്ചു. നേമത്ത് സിപിഎം-ബിജെപി ഡീലുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ആരോപണം അടിസ്ഥാനരഹിതമാണെന്നും കോണ്‍ഗ്രസ് കോടതിയെ സമീപിക്കട്ടെയെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. എല്ലാ തിരഞ്ഞെടുപ്പിനു മുന്‍പും ഇതുപോലെ വിവാദങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കുക പതിവാണെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥ ഡീല്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മിലാണെന്ന് രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി ആകെ 1269 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. മാര്‍ച്ച് 25-ന് സൂക്ഷ്മപരിശോധന നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 26 ആണ്.
✅പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പത്രിക സമര്‍പ്പിച്ചു. പ്ലാച്ചിമട സമരസമിതിയാണ് അദ്ദേഹത്തിന് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത്.
✅'കോമഡി താരത്തെ സ്ഥാനാര്‍ത്ഥിയാക്കിയിട്ട് എന്ത് കാര്യം' എന്ന തോമസ് ഐസക്കിന്റെ വിമര്‍ശനത്തിന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി മറുപടി നല്‍കി. തനിക്ക് സ്വാതന്ത്ര്യം മാത്രമല്ല സംസ്‌കാരം കൂടിയുണ്ടെന്നും, കലാകാരന്മാരെ എന്നും അംഗീകരിച്ച ഇടതുപക്ഷത്തിന് ഇപ്പോള്‍ അവരെ കാണാന്‍ വയ്യാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
✅തളിപ്പറമ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ. ശ്യാമളയ്ക്കും ഭര്‍ത്താവും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എം.വി. ഗോവിന്ദനും കൂടി 2 കോടി രൂപയുടെ ആസ്തിയുള്ളതായി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
✅അഴിമതി നിറഞ്ഞ ഭരണത്തിനെതിരെ ജനങ്ങള്‍ വിധിയെഴുതുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും കെ. സുധാകരനും വിവിധ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ പ്രസംഗിച്ചു.
✅ഇത്തവണയും നാട്ടികയിലെത്തി വോട്ട് രേഖപ്പെടുത്തുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി ദുബായില്‍ പറഞ്ഞു.
✅തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം മാര്‍ച്ച് 29 വരെ തുടരും. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തപാല്‍ ബാലറ്റിന് അപേക്ഷിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.
Summary:The nomination of BJP State President and NDA candidate for Nemom, Rajeev Chandrasekhar, has been accepted by the returning officer. This follows the rejection of a complaint filed by UDF candidate K.S. Sabarinadhan, who alleged that Chandrasekhar had concealed assets worth ?200 crore in Bengaluru in his affidavit. Sabarinadhan stated that he would proceed with legal action against this decision.
Nomination Process Concluded: The deadline for filing nominations for the Assembly elections has ended. A total of 1,269 nominations were filed across 140 constituencies in the state. Scrutiny will take place on March 25, and the last date for withdrawal of nominations is March 26.
Keywords: Nemom, BJP, Rajeev Chandrasekhar, Nomination withheld, Asset allegation


COMMENTS