യൻ ഓസ്ട്രേലിയൻ സൈനികർ നിലയുറപ്പിച്ചിരിക്കുന്ന അൽ മിൻഹാദ് എയർബേസിൽ ഇറാൻ സൈന്യം ആക്രമണം നടത്തിയതായി ഓസ്‌ട്രേലിയൻ പ്രതിരോധ മന്ത്രി റിച്ചാർഡ് മാർലെസ് സ്ഥിരീകരിച്ചു. സൈനികരെല്ലാം സുരക്ഷിതരാണെന്നും അദ്ദേഹം അറിയിച്ചു.

"മിഡിൽ ഈസ്റ്റിലുടനീളം ഞങ്ങൾക്ക് നൂറിലധികം സൈനികരുണ്ട്. അവരിൽ ഭൂരിഭാഗവും യുഎഇയിലാണ്. അൽ മിൻഹാദിൽ വർഷങ്ങളായി ഞങ്ങൾക്ക് ഓപ്പറേഷണൽ ഹെഡ്ക്വാർട്ടേഴ്‌സ് ഉണ്ട്," അദ്ദേഹം കാൻബറയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക ആസ്തികൾ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ഡ്രോൺ-മിസൈൽ ആക്രമണങ്ങളുടെ തുടർച്ചയായാണ് ഈ സംഭവങ്ങൾ വിലയിരുത്തപ്പെടുന്നത്. പാശ്ചാത്യ സൈനിക താവളങ്ങളുള്ള ഗൾഫ് രാജ്യങ്ങൾ ഇതോടെ വലിയ ഭീഷണി നേരിടുകയാണ്.

അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തിയ ആക്രമണത്തിന് മറുപടിയായി "ട്രൂത്ത്ഫുൾ പ്രോമിസ് 4" (Truthful Promise 4) എന്ന ഓപ്പറേഷന്റെ ഭാഗമായാണ് ഈ നീക്കമെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) പ്രസ്താവനയിൽ പറഞ്ഞു.

ദുബായ്ക്ക് പുറമെ ഖത്തർ, ബഹ്‌റൈൻ, ജോർദാൻ, കുവൈറ്റ് എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ടും ഇറാൻ ആക്രമണം നടത്തിയിട്ടുണ്ട്. മിഡിൽ ഈസ്റ്റിലുടനീളം ഏകദേശം 13 സൈനിക താവളങ്ങളിലായി മുപ്പതിനായിരത്തിനും നാൽപ്പതിനായിരത്തിനും ഇടയിൽ അമേരിക്കൻ സൈനികർ നിലയുറപ്പിച്ചിട്ടുണ്ട്.