ന്യൂഡൽഹി: ശ്രീലങ്കൻ തീരത്തെ ഇറാൻ കപ്പലിന് നേരെ ആക്രമണം. ശ്രീലങ്കൻ തീരത്ത് ഇറാനിയൻ യുദ്ധക്കപ്പലായ ഐആർഐഎസ് ദെന (IRIS Dena) സബ്മറൈൻ ആക്രമണത്തിൽ...
ന്യൂഡൽഹി: ശ്രീലങ്കൻ തീരത്തെ ഇറാൻ കപ്പലിന് നേരെ ആക്രമണം. ശ്രീലങ്കൻ തീരത്ത് ഇറാനിയൻ യുദ്ധക്കപ്പലായ ഐആർഐഎസ് ദെന (IRIS Dena) സബ്മറൈൻ ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. 101 പേരെ കാണാതായും 78 പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകൾ. ഇറാനിയൻ കപ്പലിൽ നിന്ന് സഹായം അഭ്യർഥിച്ചുള്ള സന്ദേശം ലഭിച്ചതിനെ തുടർന്നു ശ്രീലങ്കൻ സൈന്യം രക്ഷാപ്രവർത്തനം ആരംഭിച്ചു. കപ്പലിൽ നിന്ന് 30 പേരെ രക്ഷപ്പെടുത്തിയതായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത്. പരിക്കേറ്റവരെ ഗാലെയിലെ കരാപിറ്റിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കപ്പലിന് നേരെ ആക്രമണം നടത്തിയത് ആരാണെന്ന് വ്യക്തമല്ലെങ്കിലും, ഇതൊരു സബ്മറൈൻ ആക്രമണമാണെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറാൻ ആഭ്യന്തരമായി വികസിപ്പിച്ച മൗഡ്ജ് ക്ലാസ് ഗൈഡഡ് മിസൈൽ ഫ്രിഗേറ്റാണ് ഐആർഐഎസ് ദെന. കഴിഞ്ഞ മാസം വിശാഖപട്ടണത്ത് നടന്ന മിലൻ 26 നേവൽ എക്സർസൈസിലും ഈ കപ്പൽ പങ്കെടുത്തിരുന്നു.
സഹായം അഭ്യർത്ഥിച്ചുള്ള സന്ദേശം ലഭിച്ചതിനെത്തുടർന്ന് കപ്പലിലേക്ക് കപ്പലുകളും വിമാനങ്ങളും അയച്ചതായി ശ്രീലങ്കൻ സൈന്യം സ്ഥിരീകരിച്ചു. എന്നാൽ ഇത് സബ്മറൈൻ ആക്രമണമാണെന്ന റിപ്പോർട്ടുകൾ ഔദ്യോഗികമായി അവർ സ്ഥിരീകരിച്ചിട്ടില്ല. മേഖലയിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഈ സംഭവം അതീവ ഗൗരവത്തോടെയാണ് അന്താരാഷ്ട്ര സമൂഹം വീക്ഷിക്കുന്നത്.
Key Words : Attack , Iranian ship , Sri Lankan coast

COMMENTS