മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്‌ലിം ലീഗ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നതിനാൽ മുതിർന്ന ...
മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്‌ലിം ലീഗ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നതിനാൽ മുതിർന്ന നേതാവ് ഡോ. എം.കെ. മുനീറിന് ഇത്തവണ സീറ്റില്ല. പാർട്ടിയിലെ പ്രമുഖ നേതാക്കളുടെ മണ്ഡല മാറ്റവും പുതുമുഖങ്ങളുടെ കടന്നുവരവുമാണ് ഇത്തവണത്തെ പട്ടികയുടെ സവിശേഷത.
പി.കെ. കുഞ്ഞാലിക്കുട്ടി തന്റെ സ്ഥിരം മണ്ഡലമായ വേങ്ങരയ്ക്ക് പകരം ഇത്തവണ മലപ്പുറത്ത് നിന്നാണ് ജനവിധി തേടുന്നത്. കുഞ്ഞാലിക്കുട്ടിക്ക് പകരം കെ.എം. ഷാജി വേങ്ങരയിൽ സ്ഥാനാർഥിയാകും. കോഴിക്കോട് സൗത്തിൽ യുവനേതാവ് ഫൈസൽ ബാബുവാണ് ലീഗ് പ്രതിനിധി. എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ പേരാമ്പ്രയിൽ മത്സരിക്കും. കൂത്തുപറമ്പിൽ ജയന്തി രാജനാണ് സ്ഥാനാർഥി.
മറ്റു പ്രധാന സ്ഥാനാർഥികൾ:
കൊടുവള്ളി: പി.കെ. ഫിറോസ്
മഞ്ചേശ്വരം: എ.കെ.എം. അഷ്റഫ്
കാസർകോട്: കല്ലട്ര മായിൻ ഹാജി
അഴീക്കോട്: കരീം ചേലേരി
കുറ്റ്യാടി: പാറയ്ക്കൽ അബ്ദുല്ല
തിരുവമ്പാടി: ഖാസിം കൂടരഞ്ഞി
കുന്നമംഗലം: റസാഖ് മാസ്റ്റർ
വള്ളിക്കുന്ന്: ടി.വി. ഇബ്രാഹിം
ഏറനാട്: പി.കെ. ബഷീർ
മങ്കട: മഞ്ഞളാംകുഴി അലി
മഞ്ചേരി: റഹ്മത്തുല്ല
കൊണ്ടോട്ടി: ടി.പി. അഷ്റഫലി
പെരിന്തൽമണ്ണ: നജീബ് കാന്തപുരം
കോട്ടയ്ക്കൽ: ആബിദ് ഹുസൈൻ തങ്ങൾ
തിരൂർ: കുറുക്കോളി മൊയ്ദീൻ
താനൂർ: പി.കെ. നവാസ്
തിരൂരങ്ങാടി: പി.എം.എ. സമീർ
മണ്ണാർക്കാട്: എൻ. ഷംസുദ്ദീൻ
ഗുരുവായൂർ: ടി.എച്ച്. റഷീദ്
കളമശ്ശേരി: വി.ഇ. അബ്ദുൽ ഗഫൂർ
യുവജന പ്രാതിനിധ്യത്തിനും വനിതാ പ്രാതിനിധ്യത്തിനും പ്രാധാന്യം നൽകിക്കൊണ്ടുള്ള പട്ടികയാണ് ലീഗ് പുറത്തിറക്കിയിരിക്കുന്നത്.
Key Words : Assembly elections, Muslim League Candidate List, M.K. Muneer , PK Kunhalikutty

COMMENTS