ടെഹ്റാൻ: ഇറാന്റെ ആണവ സമ്പുഷ്ടീകരണ കേന്ദ്രമായ നതാൻസിന് നേരെ വീണ്ടും വ്യോമാക്രമണം ഉണ്ടായതായി ഔദ്യോഗിക വാർത്താ ഏജൻസിയായ മിസാൻ. പശ്ചിമേഷ്യയില്‍ ...
ടെഹ്റാൻ: ഇറാന്റെ ആണവ സമ്പുഷ്ടീകരണ കേന്ദ്രമായ നതാൻസിന് നേരെ വീണ്ടും വ്യോമാക്രമണം ഉണ്ടായതായി ഔദ്യോഗിക വാർത്താ ഏജൻസിയായ മിസാൻ. പശ്ചിമേഷ്യയില്‍ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ ഇറാന്റെ പ്രധാന ആണവ സമ്പുഷ്ടീകരണ കേന്ദ്രമായ നതാൻസിന് നേരെ വീണ്ടും വ്യോമാക്രമണം ഉണ്ടായതായി ഔദ്യോഗിക വാർത്താ ഏജൻസിയായ മിസാൻ റിപ്പോർട്ട് ചെയ്തു.
ഇന്ന് നടന്ന ആക്രമണത്തില്‍ ആണവനിലയത്തിന് നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് വിവരം. എന്നാല്‍ പ്രഹരത്തെത്തുടർന്ന് റേഡിയേഷൻ ചോർച്ചയൊന്നും ഉണ്ടായിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധം നാലാം വാരത്തിലേക്ക് കടക്കുമ്പോഴും സമാധാനത്തിനുള്ള യാതൊരു സൂചനകളും മേഖലയില്‍ ദൃശ്യമല്ല.
യുദ്ധത്തിന്റെ ആദ്യവാരത്തിലും നതാൻസ് ആണവ നിലയം ആക്രമിക്കപ്പെട്ടിരുന്നു. അന്ന് സാറ്റലൈറ്റ് ചിത്രങ്ങളില്‍ നിരവധി കെട്ടിടങ്ങള്‍ തകർന്നതായി വ്യക്തമായിരുന്നു. ഇസ്രായേലും അമേരിക്കയും ഇതിന് മുൻപും ഈ കേന്ദ്രത്തെ ലക്ഷ്യം വെച്ചിട്ടുണ്ട്. സൈനിക നീക്കങ്ങള്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് പരിഗണിക്കുന്നുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ ആക്രമണം എന്നതും ശ്രദ്ധേയമാണ്. സൈനിക ദൗത്യം ലഘൂകരിക്കുന്നതിനെക്കുറിച്ച് ട്രംപ് സംസാരിക്കുമ്പോഴും ഏകദേശം 2,500 അധിക മറീനുകളെയും മൂന്ന് യുദ്ധക്കപ്പലുകളെയും അമേരിക്ക ഈ മേഖലയിലേക്ക് അയക്കുന്നുണ്ട്.
Key Words : Attack, Natanz, Iran, Tensions

COMMENTS