ദുബായ്/ന്യൂഡൽഹി: പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വിദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ യാത്രക്കാരെ നാട്ടിലെത്തിക്കുന്നതിന...
ദുബായ്/ന്യൂഡൽഹി: പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വിദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ യാത്രക്കാരെ നാട്ടിലെത്തിക്കുന്നതിനായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്‌പ്രസും കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ചു. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് 32 അധിക വിമാന സർവീസുകളാണ് ഈ വാരത്തിൽ നടത്തുക.
യുഎഇയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് യാത്രക്കാർക്ക് സീറ്റുകൾ ലഭിക്കാത്ത സാഹചര്യം നിലനിൽക്കുന്നതിനാലാണ് അടിയന്തരമായി സർവീസുകൾ വർധിപ്പിച്ചത്. ദുബായിൽ നിന്ന് മാത്രം എയർ ഇന്ത്യ 10 അധിക സർവീസുകൾ നടത്തും. എയർ ഇന്ത്യ എക്സ്‌പ്രസ് അബുദാബി, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്നായി 18 സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്.
കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കും (കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ) ഈ അധിക സർവീസുകളുടെ ഗുണം ലഭിക്കും. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തിട്ടും യാത്ര മുടങ്ങിയവർക്ക് ഈ സർവീസുകളിൽ മുൻഗണന നൽകുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. പശ്ചിമേഷ്യയിലെ വ്യോമപാതയിലെ നിയന്ത്രണങ്ങൾ മൂലം യാത്രാസമയത്തിൽ മാറ്റമുണ്ടാകാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ എയർലൈൻ വെബ്സൈറ്റുകൾ വഴി വിവരങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്.
Key Words : Air India, Pravasi, Gulf; Special flights , Air India, Air India Express

COMMENTS