കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണ്ണായക നീക്കവുമായി ട്വന്റി 20 പാർട്ടി. പ്രമുഖ ചലച്ചിത്ര-സീരിയൽ താരം വീണ നായർ ഏറ്റുമാനൂർ മണ്...
കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണ്ണായക നീക്കവുമായി ട്വന്റി 20 പാർട്ടി. പ്രമുഖ ചലച്ചിത്ര-സീരിയൽ താരം വീണ നായർ ഏറ്റുമാനൂർ മണ്ഡലത്തിൽ ട്വന്റി 20 സ്ഥാനാർത്ഥിയായി മത്സരിക്കും. കിഴക്കമ്പലത്ത് നടന്ന വാർത്താസമ്മേളനത്തിൽ പാർട്ടി ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ് ആണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിലെ മുൻ എസ്.എഫ്.ഐ (SFI) യൂണിറ്റ് ചെയർപേഴ്‌സൺ കൂടിയായ വീണ നായർ, രാഷ്ട്രീയ തട്ടകത്തിലേക്ക് ശക്തമായ തിരിച്ചുവരവിനാണ് ഒരുങ്ങുന്നത്. ഇത്തവണ എൻ.ഡി.എ (NDA) മുന്നണിയുടെ ഭാഗമായാണ് ട്വന്റി 20 ജനവിധി തേടുന്നത്.
Key Words : Actress Veena Nair, Twenty20 candidate, Ettumanoor, Kerala Election


COMMENTS