Actress Janani Iyer gets married
ചെന്നൈ: തമിഴ്, മലയാളം സിനിമകളിലൂടെ ശ്രദ്ധേയയായ നടി ജനനി അയ്യര്‍ വിവാഹിതയായി. നടിയുടെ അടുത്ത സുഹൃത്തും പൈലറ്റുമായ സായി റോഷന്‍ ശ്യാം ആണ് വരന്‍.
നടന്‍ സണ്ണി വെയ്ന്‍ നടിമാരായ ഐശ്വര്യ രാജേഷ്, ഗായത്രി ശങ്കര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ഇരുവര്‍ക്കും ആശംസ അറിയിച്ചെത്തി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇരുവരുടെയും വിവാഹ നിശ്ചയം നടന്നിരുന്നു.
അവന്‍ ഇവന്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ജനനി അയ്യര്‍ തുടര്‍ന്ന് ത്രീ ഡോട്ട്‌സ്, കൂതറ, സെവന്‍ത് ഡേ, ഇത് താന്‍ഡാ പൊലീസ്, തെഗിഡി, മാ ചു ക തുടങ്ങിയ സിനിമകളിലും പരസ്യചിത്രങ്ങളിലും റിയാലിറ്റി ഷോയിലും തിളങ്ങിയ താരമാണ് ജനനി അയ്യര്‍.
Keywords: Janani Iyer, Marriage, Actress, Sai Roshan Shyam



COMMENTS