Actress attacked case again in high court
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പരിഗണിച്ച് ഹൈക്കോടതി. പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിക്കുകയായിരുന്നു.
ഇതേതുടര്‍ന്ന് നടന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് കോടതി നോട്ടീസ് അയച്ചു. നെടുമ്പാശ്ശേരി എസ് എച്ച് ഒ വഴിയാണ് കോടതി നോട്ടീസ് അയച്ചത്.
കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ആറു പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവ് വിധിച്ചെങ്കിലും, ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി ദിലീപ് അടക്കമുള്ള ഏഴു മുതല്‍ പത്തുവരെയുള്ള പ്രതികളെ വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. ഇതേതുടര്‍ന്നാണ് വിഷയത്തില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.
Keywords: High court, Actress attacked case, Government, Notice, Appeal


COMMENTS