Actor Vijay and Sangeetha divorce settlement
ചെന്നൈ: നടന്‍ വിജയ്‌യുടെ കുടുംബപ്രശ്‌നം ഒത്തുതീര്‍പ്പിലേക്കെന്ന് റിപ്പോര്‍ട്ട്. വിജയ്‌യും ഭാര്യ സംഗീത സ്വര്‍ണലിംഗവും തമ്മിലുള്ള തര്‍ക്കം കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ വിജയ് തന്നെ ശ്രമിക്കുന്നതായാണ് സൂചന.
2021 മുതല്‍ ഇരുവരും അകന്നു കഴിയുന്നതായാണ് റിപ്പോര്‍ട്ട്. ആദ്യം ഭാര്യ പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ശ്രമിച്ചിരുന്നെങ്കിലും തന്റെ രാഷ്ട്രീയഭാവി തകരുമെന്ന കാരണത്താല്‍ നടന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഭാര്യ സംഗീത കോടതിയെ സമീപിക്കുകയായിരുന്നു.
ഇതേതുടര്‍ന്ന് വിജയ് ഭാര്യയ്ക്കും മക്കള്‍ക്കുമായി 250 കോടി നഷ്ടപരിഹാര തുക വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ മറ്റു വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
അതേസമയം സ്വന്തം പാര്‍ട്ടി രൂപീകരണത്തെ തുടര്‍ന്ന് വലിയ വെല്ലുവിളികളാണ് വിജയ്ക്ക് നേരിടേണ്ടി വരുന്നത്. അവസാനം അഭിനയിച്ച ചിത്രം `ജന നായകന്‍' ഇതുവരെ റിലീസായിട്ടില്ല.
Keywords: Vijay, Sangeetha, Divorce, Court, Settlement


COMMENTS