Actor Hari Murali passed away
കണ്ണൂര്‍: നടന്‍ ഹരി മുരളി (27) അന്തരിച്ചു. പയ്യന്നൂരിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സിനിമാ - നാടക നടന്‍ പയ്യന്നൂര്‍ മുരളിയുടെയും പ്രസന്നയുടെയും മകനാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തില്‍ ബാലതാരമായി തിളങ്ങിയ നടനാണ് ഹരി മരളി.
തുടര്‍ന്ന് അണ്ണന്‍ തമ്പി, മാടമ്പി, ഡോണ്‍, പട്ടണത്തില്‍ ഭൂതം, ഉലകം ചുറ്റും വാലിബന്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
മുതിര്‍ന്ന ശേഷം അമര്‍ അക്ബര്‍ ആന്റണിയില്‍ പൃഥ്വിരാജിന്റെ അനിയനായി അഭിനയിച്ചിരുന്നു. വിഷ്വല്‍ ഇഫക്ട്‌സ് ആന്‍ഡ് ആനിമേഷനില്‍ ബിരുദധാരിയാണ്.
Keywords: Actor Hari Murali, Rasikan, Suicide


COMMENTS