ആലപ്പുഴ: ഇക്കൊല്ലത്തെ 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22-ന് (ശനിയാഴ്ച) ആലപ്പുഴ പുന്നമടക്കായലിൽ നടക്കും. ആലപ്പുഴ കലക്ടറേറ്റ് കോൺഫറൻസ...
ആലപ്പുഴ: ഇക്കൊല്ലത്തെ 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22-ന് (ശനിയാഴ്ച) ആലപ്പുഴ പുന്നമടക്കായലിൽ നടക്കും. ആലപ്പുഴ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി (NTBRS) എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.
ഓണാഘോഷ വേളയിൽ ജലമേള സംഘടിപ്പിക്കുന്നത് വിനോദസഞ്ചാരികൾക്കും പ്രവാസികൾക്കും കൂടുതൽ സൗകര്യപ്രദമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീയതി നിശ്ചയിച്ചത്.
മത്സരത്തിന് കൂടുതൽ സ്പോൺസർമാരെ കണ്ടെത്താനും ക്രമീകരണങ്ങൾ നേരത്തെ പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. പതിവായി ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ചയാണ് വള്ളംകളി നടക്കാറുള്ളതെങ്കിലും, വള്ളംകളി പ്രേമികളുടെയും വിനോദസഞ്ചാരികളുടെയും സൗകര്യാർത്ഥം 2026-ൽ ഓഗസ്റ്റ് നാലാം ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
Key Words :Nehru Trophy Boat Race , Onam , Alappuzha


COMMENTS