കൊച്ചി: കടമ്പനാട് സ്വകാര്യ സ്‌കൂൾ ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരിയെ (33) പൊലീസ് അറസ്റ്റ...
കൊച്ചി: കടമ്പനാട് സ്വകാര്യ സ്‌കൂൾ ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരിയെ (33) പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂർ സ്വദേശിയായ സുഹൈലിനെ 2026 ഫെബ്രുവരി 18-നാണ് ഏനാത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫെബ്രുവരി 14-ന് രാവിലെയാണ് 35 വയസ്സുള്ള കടമ്പനാട് സ്വദേശിനിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
യുവതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ സുഹൈൽ അൻസാരി തന്നെ നിരന്തരം ശല്യപ്പെടുത്തുന്നതായും ഫോണിലൂടെ മാനസികമായി പീഡിപ്പിക്കുന്നതായും രേഖപ്പെടുത്തിയിരുന്നു. സ്വകാര്യ സ്കൂളിൽ പി.ആർ.ഒ ആയി ജോലി ചെയ്തിരുന്ന സുഹൈലും അവിടെ റിസപ്ഷനിസ്റ്റായിരുന്ന യുവതിയും നേരത്തെ പരിചയക്കാരായിരുന്നു. യുവതിയെ ഇതുസംബന്ധിച്ച് ഭർത്താവ് ചോദ്യം ചെയ്തിരുന്നതായും റിപ്പോർട്ടുകളുണ്ട്. യുവതിയുടെ മരണത്തിൽ സംശയമുണ്ടെന്ന് കുടുംബം പരാതി നൽകിയതിനെത്തുടർന്നാണ് ഏനാത്ത് പൊലീസ് അന്വേഷണം ആരംഭിച്ചത്.
Key Words : Youth Congress, Arrest, Suicide Case


COMMENTS