Will Sanju Be Called to Save the Semi-Final Hopes? Team India Eyes Major Changes; Axar and Kuldeep Likely to Return
ഇന്ത്യ ഇനി വരുന്ന രണ്ട് മത്സരങ്ങളിലും വിജയിച്ചാല്‍ 4 പോയിന്റോടെ സെമി ഫൈനലില്‍ എത്താന്‍ സാധ്യതയുണ്ട്. ദക്ഷിണാഫ്രിക്കയോട് വലിയ മാര്‍ജിനില്‍ തോറ്റതിനാല്‍ ഇന്ത്യയുടെ നെറ്റ് റണ്‍ റേറ്റ് ഇപ്പോള്‍ താഴെയാണ്. നിലവില്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്. അതിനാല്‍ വരും മത്സരങ്ങളില്‍ വലിയ വിജയങ്ങള്‍ അനിവാര്യമാണ്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ വലിയ തോല്‍വിക്ക് ശേഷം, സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ സിംബാബ്വെക്കെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. തുടര്‍ച്ചയായ മത്സരങ്ങളില്‍ ഫോം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന ചില താരങ്ങള്‍ക്ക് പകരം പുതിയ കോമ്പിനേഷനുകള്‍ പരീക്ഷിക്കാന്‍ ടീം മാനേജ്മെന്റ് തയ്യാറായേക്കും.
ഓപ്പണര്‍ അഭിഷേക് ശര്‍മ്മ ഇന്നു തട്ടിമുട്ടി 15 റണ്‍സെടുത്തെങ്കിലും മൂന്ന് മത്സരങ്ങളില്‍ 'ഡക്കാ'യത് ഇന്ത്യയെ അലട്ടുന്നുണ്ട്. അതിനാല്‍ സഞ്ജു സാംസണെ ഓപ്പണറായോ മൂന്നാം നമ്പരിലോ ഉള്‍പ്പെടുത്താന്‍ ശക്തമായ സമ്മര്‍ദ്ദമുണ്ട്.
ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയം സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണ്. അതിനാല്‍ കുല്‍ദീപ് യാദവിനെ ടീമില്‍ തിരികെ എത്തിച്ചേക്കും. അങ്ങനെയെങ്കില്‍ ഒരു പേസറെ (മിക്കവാറും അര്‍ഷ്ദീപ് സിങ്) ഒഴിവാക്കേണ്ടി വരും.
ഇടങ്കയ്യന്‍ ബാറ്റര്‍ എന്ന നിലയില്‍ തിലക് വര്‍മ്മയ്ക്ക് പകരം അല്ലെങ്കില്‍ വാലറ്റത്ത് കൂടുതല്‍ കരുത്ത് പകരാന്‍ അക്‌സര്‍ പട്ടേലിനെ നേരത്തെ ഇറക്കുന്നതും പരിഗണനയിലുണ്ട്.
ഈ ലോകകപ്പിലെ ഏറ്റവും വലിയ 'ജയിന്റ് കില്ലേഴ്‌സ്' ആണ് സിംബാബ്വെ. അവര്‍ ഗ്രൂപ്പ് ഘട്ടത്തില്‍ കരുത്തരായ ഓസ്ട്രേലിയയെയും ശ്രീലങ്കയെയും തോല്‍പ്പിച്ചാണ് സൂപ്പര്‍ 8-ല്‍ എത്തിയത്.
നായകന്‍ സിക്കന്ദര്‍ റാസയുടെ ഓള്‍റൗണ്ട് പ്രകടനവും യുവതാരം ബ്രയാന്‍ ബെന്നറ്റിന്റെ മിന്നും ഫോമും (ഈ ടൂര്‍ണമെന്റില്‍ ഇതുവരെ 175 റണ്‍സ്) ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ്.
ചെന്നൈയിലെ പിച്ച് പരമ്പരാഗതമായി സ്പിന്നര്‍മാരെ തുണയ്ക്കുന്നതാണ്. ഇവിടെ 160-ല്‍ അധികം റണ്‍സ് പിന്തുടരുക പ്രയാസമാണ്. അതിനാല്‍ ടോസ് നേടുന്ന ടീം ബാറ്റിങ് തിരഞ്ഞെടുക്കാനാണ് സാധ്യത കൂടുതല്‍.
Summary: Ahmedabad: Following the defeat against South Africa in the first Super 8 match, India's next two fixtures have become do-or-die encounters to secure a spot in the semi-finals. India will face Zimbabwe on February 26th at the M.A. Chidambaram Stadium in Chennai, followed by their third match against the West Indies at Eden Gardens on March 1st.
If India wins both remaining matches, they can reach the semi-finals with 4 points. However, due to the large margin of defeat against South Africa, India’s Net Run Rate (NRR) has plummeted, leaving them currently in fourth place on the points table. Big wins in the upcoming games are now a necessity.
After the heavy loss to the Proteas, the team management is likely to experiment with new combinations for the Zimbabwe clash to keep their semi-final dreams alive:
The Sanju Samson Factor: While opener Abhishek Sharma managed 15 runs today, his three previous "ducks" are a major concern for India. There is growing pressure to include Sanju Samson either as an opener or at the number three spot.
The Kuldeep Recall: Since the Chepauk track in Chennai traditionally favors spin, Kuldeep Yadav is expected to return to the playing XI. This might result in a pacer (likely Arshdeep Singh) being benched.
Middle Order Reinforcement: The management is also considering bringing in Axar Patel earlier to provide more depth to the lower order or as a left-handed replacement for Tilak Varma.
Zimbabwe enters this stage as the "Giant Killers" of the tournament. They reached the Super 8s after stunning powerhouses Australia and Sri Lanka in the group stages.
Captain Sikandar Raza’s all-round brilliance and youngster Brian Bennett’s explosive form (175 runs in the tournament so far) pose a massive challenge for India.
The Chennai pitch is historically a spinner’s paradise. Chasing a target of over 160 is notoriously difficult here; therefore, the team winning the toss is highly likely to opt to bat first.



COMMENTS