കൊച്ചി: മാനനഷ്ടക്കേസിൽ വ്ലോഗർ കെ.എം. ഷാജഹാന് 5 ലക്ഷം രൂപ പിഴയും കോടതി ചെലവും നൽകാൻ തിരുവനന്തപുരം മുൻസിഫ് കോടതി ഉത്തരവിട്ടു. എ.ഡി.ജി.പി. എസ്...
കൊച്ചി: മാനനഷ്ടക്കേസിൽ വ്ലോഗർ കെ.എം. ഷാജഹാന് 5 ലക്ഷം രൂപ പിഴയും കോടതി ചെലവും നൽകാൻ തിരുവനന്തപുരം മുൻസിഫ് കോടതി ഉത്തരവിട്ടു. എ.ഡി.ജി.പി. എസ്. ശ്രീജിത്ത് നൽകിയ സിവിൽ കേസിലാണ് ഈ വിധി.
എസ്. ശ്രീജിത്ത് പോലീസ് ആസ്ഥാനത്ത് എ.ഡി.ജി.പി ആയി ചുമതലയേറ്റ സമയത്ത് അദ്ദേഹത്തെ അധിക്ഷേപിക്കുന്ന തരത്തിൽ കെ.എം. ഷാജഹാൻ യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്തതിനെതിരെയാണ് പരാതി നൽകിയത്.
5 ലക്ഷം രൂപ പലിശ സഹിതം എസ്. ശ്രീജിത്തിന് നൽകാനാണ് കോടതി ഉത്തരവിട്ടത്. ഇതിനുപുറമെ കോടതി ചെലവും ഷാജഹാൻ വഹിക്കണം. ഇതേ സംഭവത്തിൽ എസ്. ശ്രീജിത്ത് നൽകിയ ക്രിമിനൽ കേസ് കോടതിയുടെ പരിഗണനയിലാണ്. നേരത്തെയും സമാനമായ രീതിയിൽ സ്ത്രീത്വത്തെ അപമാനിച്ചതിനും മറ്റും ഷാജഹാനെതിരെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Key Words : Vlogger KM Shahjahan, Defamation Case


COMMENTS