കൊച്ചി: മലയാളം റാപ്പർ വേടൻ (ഹിരൺ ദാസ് മുരളി) തന്റെ വിവാഹാഘോഷങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. യുവ എഴുത്തുകാരിയായ നവമി ലതയാണ്...
കൊച്ചി: മലയാളം റാപ്പർ വേടൻ (ഹിരൺ ദാസ് മുരളി) തന്റെ വിവാഹാഘോഷങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. യുവ എഴുത്തുകാരിയായ നവമി ലതയാണ് വധു. ഇന്ന് തൃശൂരിൽ വെച്ചായിരുന്നു വിവാഹം. ലളിതമായ ചടങ്ങുകളോടെ നടന്ന ഒരു രജിസ്റ്റർ വിവാഹമായിരുന്നു ഇവരുടേത്.
വിവാഹത്തിന് മുന്നോടിയായി സുഹൃത്തുക്കൾക്കൊപ്പം നടത്തിയ ആഘോഷങ്ങളുടെ ചിത്രങ്ങളാണ് വേടൻ പ്രധാനമായും പങ്കുവെച്ചത്. കണ്ണൂരിൽ നടന്ന ഹാപ്പിനസ് ഫെസ്റ്റിവലിന്റെ വേദിയിൽ വെച്ചാണ് താൻ വിവാഹിതനാകാൻ പോകുന്ന വിവരം വേടൻ ആദ്യമായി പരസ്യമായി പ്രഖ്യാപിച്ചത്.
വർഷങ്ങളായുള്ള പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിച്ചത്. വേടൻ തന്റെ ഹിറ്റ് ഗാനമായ 'മോണലോവ' കാമുകിക്കായി (നവമി ലത) എഴുതിയതാണെന്ന് നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്.
2020-ൽ പുറത്തിറക്കിയ ‘വോയ്‌സ് ഓഫ് ദ് വോയ്‌സ്‌ലെസ്’ എന്ന ആദ്യ സംഗീത വിഡിയോയിലൂടെയാണ് വേടൻ ശ്രദ്ധനേടുന്നത്. ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന രണ്ടാമത്തെ മ്യൂസിക് വിഡിയോയും ശ്രദ്ധേയമായിരുന്നു. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ‘എണ്ണക്കറുപ്പി’ എന്ന ആൽബവും ഹിറ്റ് ആയിരുന്നു. ‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന സിനിമയിലെ ‘കുതന്ത്രം’ എന്ന ഗാനത്തിനാണ് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് വേടന് ലഭിച്ചത്.
Key Words : Vedan Wedding


COMMENTS