V.D Satheesan is against Veena George
കൊച്ചി: മന്ത്രിമാരുടെ വീട്ടില്‍ റീത്ത് വയ്ക്കാന്‍ പറയുന്നതല്ല തന്റെ ജോലിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മന്ത്രിമാരുടെ വീട്ടിലേക്ക് കയറിയുള്ള സമരത്തോട് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം തന്റെ ഔദ്യോഗിക വസതിയിലേക്കും സ്വകാര്യ വസതിയിലേക്കും ഡി.വൈ.എഫ്.ഐ മാര്‍ച്ച് നടത്തിയെന്നും തന്നെ കാണാന്‍ വന്നവര്‍ക്കെതിരെ കേസെടുത്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യമേഖല അപ്പാടെ തകര്‍ന്നിരിക്കുകയാണെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ആരോഗ്യമേഖലയില്‍ സമഗ്ര മാറ്റമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രിയുടെ അറസ്റ്റില്‍ ഗൂഢാലോചന ഉള്ളതായി സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
തന്ത്രിക്കെതിരെ തെളിവില്ലെന്ന് കോടതി തന്നെ പറഞ്ഞുവെന്നും സര്‍ക്കാരിനെതിരായ ആരോപണം വഴിതിരിച്ചുവിടാനാണ് ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
തന്ത്രി ചെയ്ത കുറ്റമെന്താണെന്ന് എസ്.ഐ.ടി വ്യക്തമാക്കണമെന്നും വിഷയത്തില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Keywords: V.D Satheesan, Veena George, SIT, Government, Thantri


COMMENTS