ടെഹ്റാൻ: അമേരിക്ക -ഇറാൻ മൂന്നാം വട്ട ആണവ ചർച്ച അടുത്ത വ്യാഴാഴ്ച നടക്കുമെന്നും അന്തിമ കരാറിലേക്ക് ഒരുപടി കൂടി അടുത്തെന്നും ഒമാൻ വിദേശകാര്യ മന...
ടെഹ്റാൻ: അമേരിക്ക -ഇറാൻ മൂന്നാം വട്ട ആണവ ചർച്ച അടുത്ത വ്യാഴാഴ്ച നടക്കുമെന്നും അന്തിമ കരാറിലേക്ക് ഒരുപടി കൂടി അടുത്തെന്നും ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദി.ജനീവയിൽ തന്നെയാണ് ചർച്ച നടക്കുക. ചർച്ച നടന്നേക്കുമെന്ന് ആദ്യം പറഞ്ഞത് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചിയാണ്. നയതന്ത്ര പരിഹാരം സാധ്യമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള രണ്ടാംവട്ട ചർച്ചയിൽ കരാറിന്‍റെ പൊതു തത്വങ്ങളിൽ ധാരണയായിരുന്നു. കരടുരേഖ ഇരു രാജ്യങ്ങളും പരിശോധിക്കാൻ തീരുമാനിച്ചു. തുടർന്നുള്ള ചർച്ചക്ക് ശേഷമായിരിക്കും അന്തിമ കരാറിലേക്ക് പോവുക. ഇറാന്‍റെ ബാലിസ്റ്റിക് പദ്ധതി ഉൾപ്പെടെയുള്ള വിഷയങ്ങൾ കരാറിന്‍റെ ഭാഗമാകുമോയെന്നാണ് അറിയാനുള്ളത്. ജനീവയിൽ ഒമാൻ്റെ മധ്യസ്ഥതയിൽ ആണ് ചർച്ചകൾ നടന്നത്.
ഇറാൻ ആണവായുധമുണ്ടാക്കുന്നില്ലെന്ന് തെളിയിക്കാൻ പരിശോധനകൾക്ക് തയ്യാറാണെന്നും എന്നാൽ ആണവ സംവിധാനം പൂർണമായി ഉപേക്ഷിക്കാൻ തയാറല്ലെന്നും ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ഇറാന് ആണവ സംവിധാനമേ പാടില്ല എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവശ്യപ്പെടുന്നത്.
Key Words : US-Iran, Nuclear talks


COMMENTS