ന്യൂഡൽഹി : തുർക്കിഷ് എയർലൈൻസ് വിമാനത്തിന്റെ എൻജിനിൽ തീപിടിത്തം ഉണ്ടായി. കാഠ്മണ്ഡുവിൽ നിന്ന് ഇസ്താംബൂളിലേക്ക് സർവീസ് നടത്തുകയായിരുന്ന തുർക്കി...
ന്യൂഡൽഹി : തുർക്കിഷ് എയർലൈൻസ് വിമാനത്തിന്റെ എൻജിനിൽ തീപിടിത്തം ഉണ്ടായി. കാഠ്മണ്ഡുവിൽ നിന്ന് ഇസ്താംബൂളിലേക്ക് സർവീസ് നടത്തുകയായിരുന്ന തുർക്കിഷ് 727 വിമാനത്തിലാണ് സംഭവം. തുടർന്ന് കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിങ് നടത്തി. 255 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല.
എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. ഇന്ന് ഉച്ചയ്ക്ക് 1.30 ന് കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനത്തിന്റെ വലത് എഞ്ചിനിൽ ആണ് തീപിടുത്തം ഉണ്ടായത്. പിന്നീട് ഈ എൻജിൻ പൈലറ്റ് താത്കാലികമായി ഓഫ് ചെയ്യുകയായിരുന്നു.കൊൽക്കത്ത വിമാനത്താവളത്തിൽ കൂടുതൽ പരിശോധന പുരോഗമിക്കുകയാണ്.
Key Words : Turkish Airlines, Emergency Landing, Kolkata


COMMENTS