തിരുവനന്തപുരം : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്കെതിരായ നികുതി ഭീഷണിയിൽ നിന്നും പിന്മാറി വ്യാപാര കരാറിലേർപ്പെട്ടത് പ്രധാനമന്ത്രി ന...
തിരുവനന്തപുരം : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്കെതിരായ നികുതി ഭീഷണിയിൽ നിന്നും പിന്മാറി വ്യാപാര കരാറിലേർപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ നയതന്ത്ര വിജയമാണെന്ന് കിറ്റെക്സ് ഗാർമെന്റ്സ് ചെയർമാൻ സാബു എം. ജേക്കബ് അഭിപ്രായപ്പെട്ടു. ഇന്ത്യയെ ശത്രുവായി കണ്ടിരുന്ന ട്രംപ്, പ്രധാനമന്ത്രിയുടെ ഇടപെടലിനെത്തുടർന്ന് ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറായത് മോദിയുടെ കരുത്തുറ്റ നേതൃത്വത്തിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയ്ക്ക് മുന്നിൽ ട്രംപ് മുട്ടുമടക്കിയെന്നും സന്ധിക്കായി ഇങ്ങോട്ട് വിളിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ഇന്ത്യയുടെ മേൽ 100 ശതമാനത്തിലധികം നികുതി ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്ന ട്രംപ്, നിലവിൽ അത് 18 ശതമാനമായി കുറയ്ക്കാൻ തീരുമാനിച്ചതിനെ മോദി സ്വാഗതം ചെയ്തിരുന്നു.
അടുത്തിടെ സാബു എം. ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി 20 പാർട്ടി ബിജെപി നയിക്കുന്ന എൻഡിഎയുടെ ഭാഗമായിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെയും പ്രധാനമന്ത്രിയുടെയും നയതന്ത്ര വിജയങ്ങളെ അഭിനന്ദിച്ച് അദ്ദേഹം രംഗത്തെത്തിയത്.
Key Words : Donald Trump , India - US Trade Deal, Sabu M. Jacob


COMMENTS