അഭിനന്ദ് ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഇന്ന് ഫോണില്‍ സംസാരിച്ചതായി ഇന്ത്യയിലെ യുഎസ്...
അഭിനന്ദ്
ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഇന്ന് ഫോണില്‍ സംസാരിച്ചതായി ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഈ നിര്‍ണ്ണായക സംഭാഷണം നടന്നത്.
ഇതുമായി ബന്ധപ്പെട്ട് സെര്‍ജിയോ ഗോര്‍ എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ ഇങ്ങനെ പറയുന്നു: 'പ്രസിഡന്റ് ട്രംപ് പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചു കഴിഞ്ഞു. കാത്തിരിക്കുക (Stay tuned).'
ഈ പോസ്റ്റിന് തൊട്ടുമുമ്പ് ട്രംപ് തന്റെ 'ട്രൂത്ത് സോഷ്യല്‍' പ്ലാറ്റ്ഫോമില്‍ പ്രധാനമന്ത്രി മോദിയോടൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചിരുന്നു. ഇന്ത്യ ടുഡേ മാഗസിന്റെ 'ന്യൂസ്മേക്കര്‍ ഒഫ് ദി ഇയര്‍ 2025' പതിപ്പിന്റെ കവര്‍ ചിത്രമായിരുന്നു അത്. 'ദ മൂവര്‍ ആന്‍ഡ് ദ ഷേക്കര്‍' എന്ന തലക്കെട്ടോടെയുള്ള ഈ ചിത്രത്തില്‍ ഇരുവരുടെയും ഫോട്ടോകളാണ് ഉണ്ടായിരുന്നത്.
അമേരിക്ക ഏര്‍പ്പെടുത്തിയ വലിയ താരിഫ് ഇന്ത്യയെ കാര്യമായി കുലുക്കാതിരുന്നതും യൂറോപ്യന്‍ യൂണിയന് ഉള്‍പ്പെടെയുള്ളവരുമായി വ്യാപാര കരാറുകള്‍ ഒപ്പിട്ട് ഇന്ത്യ മുന്നോട്ടു പോകുന്നതും അമേരിക്കയെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. തങ്ങളുടെ താരിഫ് നയങ്ങള്‍ക്ക് പുതിയ ഇന്ത്യയെ പിടിച്ചുകെട്ടാനാവില്ലെന്ന തിരിച്ചറിവും റഷ്യയുമായും ചൈനയുമായും ഇന്ത്യ കുടുതല്‍ അടുക്കുന്നതും അമേരിക്കയ്ക്ക് ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ്.
ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അംബാസഡര്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, വരാനിരിക്കുന്ന വലിയൊരു പ്രഖ്യാപനത്തിന്റെ സൂചനയായാണ് ഇതിനെ കണക്കാക്കുന്നത്. ഇന്ത്യന്‍ കയറ്റുമതിക്ക് മേല്‍ ട്രംപ് ഏര്‍പ്പെടുത്തിയ കനത്ത നികുതികള്‍ ബന്ധങ്ങളില്‍ അനിശ്ചിതത്വം സൃഷ്ടിച്ചിരുന്നു. എന്നാല്‍, പുതിയ സംഭവവികാസങ്ങള്‍ ഇന്ത്യയും യുഎസും തമ്മിലുള്ള ഒരു വലിയ വ്യാപാര കരാറിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ചര്‍ച്ചകള്‍ക്ക് പിന്നാലെ ഒരു പുതിയ വ്യാപാര കരാര്‍ പ്രഖ്യാപിക്കപ്പെട്ടാല്‍, ഇന്ത്യന്‍ ഓഹരി വിപണിയിലെ വിവിധ മേഖലകളില്‍ വലിയ ചലനങ്ങള്‍ പ്രതീക്ഷിക്കാം. നിലവില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ യുഎസ് ചുമത്തിയിരിക്കുന്ന 50% നികുതി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്താല്‍ താഴെ പറയുന്ന മേഖലകള്‍ക്കായിരിക്കും ഏറ്റവും കൂടുതല്‍ ഗുണം ലഭിക്കുക:
ടെക്‌സ്‌റ്റൈല്‍സ്, വസ്ത്ര നിര്‍മ്മാണം
ട്രംപിന്റെ കനത്ത നികുതി ഏറ്റവും കൂടുതല്‍ ബാധിച്ച ഒരു മേഖലയാണിത്. നികുതി ഇളവ് ലഭിച്ചാല്‍ ഈ മേഖലയിലെ കയറ്റുമതി കുത്തനെ കൂടും.
പ്രധാന ഓഹരികള്‍: ട്രൈഡന്റ്, റെയ്മണ്ട്, ഗോകുല്‍ദാസ് എക്‌സ്‌പോര്‍ട്ട്‌സ്, വെല്‍സ്പണ്‍ ലിവിംഗ്.
ഐടി സേവനങ്ങള്‍
ട്രംപ് ഭരണകൂടം എപ്പോഴും ഊന്നല്‍ നല്‍കുന്ന ഒന്നാണ് ഡിജിറ്റല്‍ മേഖല. പുതിയ ബജറ്റില്‍ ഇന്ത്യ യുഎസ് ഡാറ്റാ സെന്ററുകള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തില്‍, യുഎസ് കമ്പനികളുമായി കൂടുതല്‍ സഹകരണം പ്രതീക്ഷിക്കാം.
പ്രധാന ഓഹരികള്‍: ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, അനന്ത് രാജ്.
ഫാര്‍മസ്യൂട്ടിക്കല്‍സ്
യുഎസ് വിപണിയെ ഏറെ ആശ്രയിക്കുന്ന മേഖലയാണിത്. നിലവില്‍ മരുന്നുകള്‍ക്ക് നികുതിയില്‍ ഇളവുകള്‍ ഉണ്ടെങ്കിലും, പുതിയ കരാര്‍ വരുന്നതോടെ ഇന്ത്യയെ ഒരു ആഗോള 'ബയോ-ഫാര്‍മ' ഹബ്ബായി മാറ്റാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് കൂടുതല്‍ കരുത്ത് ലഭിക്കും.
പ്രധാന ഓഹരികള്‍: സണ്‍ ഫാര്‍മ, ബയോകോണ്‍, ഡോ. റെഡ്ഡീസ്.
ഇലക്ട്രോണിക്‌സ്, സെമികണ്ടക്ടര്‍
ആപ്പിള്‍ ഉള്‍പ്പെടെയുള്ള യുഎസ് കമ്പനികള്‍ ഇന്ത്യയില്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തില്‍, ഈ മേഖലയിലെ ഘടകങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് വലിയ നേട്ടമുണ്ടാകും.
പ്രധാന ഓഹരികള്‍: ഡിക്‌സണ്‍ ടെക്‌നോളജീസ്, ആംബര്‍ എന്റര്‍പ്രൈസസ്.
ജെംസ്, ജ്വല്ലറി
യുഎസിലേക്കുള്ള വജ്രം, സ്വര്‍ണ്ണാഭരണ കയറ്റുമതി എന്നിവയില്‍ നിലനില്‍ക്കുന്ന 50% നികുതി ഭാരം കുറയുന്നത് സൂറത്തിലെയും മറ്റും ആഭരണ നിര്‍മ്മാണ ശാലകള്‍ക്ക് വലിയ ആശ്വാസമാകും.
Summary: US Ambassador to India Sergio Gor announced today that US President Donald Trump and Prime Minister Narendra Modi held a phone conversation. This crucial dialogue took place against the backdrop of ongoing trade disputes between the two nations.
In a post shared on X (formerly Twitter), Sergio Gor stated: "President Trump just spoke with Prime Minister Modi. STAY TUNED."
Just prior to this post, Trump shared an image featuring PM Modi on his 'Truth Social' platform. It was the cover of India Today magazine's "Newsmakers of the Year 2025" edition, featuring photos of both leaders under the headline "The Mover & The Shaker."
The fact that India remained largely unshaken by the heavy tariffs imposed by America, coupled with India moving forward by signing trade agreements with entities like the European Union, has reportedly caused unease in the US. The realization that their tariff policies cannot restrain a "New India," along with India's deepening ties with Russia and China, are matters of concern for the United States.
While the Ambassador did not reveal specific details of the discussion, it is being viewed as a hint toward a major upcoming announcement. The steep taxes Trump imposed on Indian exports had created uncertainty in the relationship; however, recent developments point toward a significant trade deal between India and the US.
If a new trade agreement is announced following these talks, major movements are expected across various sectors of the Indian stock market. If the current 50% tariff on Indian products is reduced or removed, the following sectors stand to benefit the most:
1. Textiles & Apparel Manufacturing
This sector was one of the hardest hit by Trump's heavy tariffs. If tax concessions are granted, exports in this sector will surge.
Key Stocks: Trident, Raymond, Gokaldas Exports, Welspun Living.
2. IT Services
The Trump administration has always emphasized the digital sector. With India announcing tax breaks for US data centers in the new budget, increased cooperation with US companies is expected.
Key Stocks: TCS, Infosys, HCL Tech, Anant Raj.
3. Pharmaceuticals
This is a sector that heavily relies on the US market. While there are currently some concessions on medicines, a new deal will strengthen the Central Government's plan to transform India into a global 'Bio-Pharma' hub.
Key Stocks: Sun Pharma, Biocon, Dr. Reddy's.
4. Electronics & Semiconductors
As US companies, including Apple, increase production in India, companies manufacturing components in this sector will see significant gains.
Key Stocks: Dixon Technologies, Amber Enterprises.
5. Gems & Jewellery
A reduction in the 50% tax burden on diamond and gold jewelry exports to the US would provide great relief to jewelry manufacturing units in places like Surat.


COMMENTS