Trinamool congress leader Mukul Roy passed away
കൊല്‍ക്കത്ത: മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയുമായിരുന്ന മുകുള്‍ റോയ് (71) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ കൊല്‍ക്കത്തയിലെ അപ്പോളോ ആശുുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഡിമെന്‍ഷ്യ രോഗബാധിതനായിരുന്ന മുകുള്‍ റോയ് രണ്ടു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു.
ബംഗാള്‍ രാഷ്ട്രീയത്തിലെ ചാണക്യനെന്നാണ് മുകുള്‍ റോയ് യെ വിശേഷിപ്പിച്ചിരുന്നത്. യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച മുകുള്‍ റോയ് 1998 ല്‍ മമത ബാനര്‍ജിക്കൊപ്പം ചേര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിച്ചു.
തുടര്‍ന്ന് പാര്‍ട്ടിയില്‍ നിരവധി സ്ഥാനങ്ങള്‍ വഹിച്ചു. അതേസമയം അഴിമതി കേസില്‍ പെട്ടതോടെ മമതയുമായി അകലുകയും ബി.ജെ.പിയില്‍ ചേരുകയും ചെയ്തു. പിന്നീട് ബി.ജെ.പിയില്‍ നിന്നും അകന്ന് തൃണമൂല്‍ കോണ്‍ഗ്രസില്‍ മടങ്ങിയെത്തുകയും ചെയ്തു.
Keywords: Mukul Roy, Trinamool congress, Passed away, BJP


COMMENTS