കൊച്ചി : തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ പുറത്തുവന്ന റിപ്പോർട്ട് പൂർണമല്ലെന്ന് സുരേഷ് ഗോപി. തന്റെ മൊഴി റിപ്പോർട്ടിൽ നിഴലിച്ചുപോലും കണ്ടി...
കൊച്ചി : തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ പുറത്തുവന്ന റിപ്പോർട്ട് പൂർണമല്ലെന്ന് സുരേഷ് ഗോപി. തന്റെ മൊഴി റിപ്പോർട്ടിൽ നിഴലിച്ചുപോലും കണ്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ വർഷം പൂരം നല്ല രീതിയിൽ നടത്തണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച് മുഖ്യമന്ത്രി ഒരു അവലോകന യോഗം വിളിച്ചു ചേർത്തിരുന്നു. അതിൽ താൻ പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി നിർബന്ധം പറഞ്ഞിരുന്നു.
ആ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞ ഒരു കാര്യം മൊഴിയെടുത്ത ഉദ്യോഗസ്ഥരോട് പറഞ്ഞതാണ് എന്നാൽ അത് റിപ്പോർട്ടിൽ വന്നിട്ടില്ല. പിന്നെ ആ റിപ്പോർട്ട് എങ്ങനെ പൂർണമാകും എന്ന് സുരേഷ് ഗോപി പ്രതികരിച്ചു.
Key Words : Thrissur Pooram, Suresh Gopi MP

COMMENTS