Three members of CPM cyber team leave the field
തിരുവനന്തപുരം: സിപിഎം സൈബര്‍ ടീമില്‍ പൊട്ടിത്തെറിയെ തുടര്‍ന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ടീം വിട്ടു. ദേശാഭിമാനിയിലെ മുന്‍ ന്യൂസ് എഡിറ്റര്‍മാരായ കെ.വി സുധാകരന്‍, കെ.മോഹന്‍ദാസ്, ഇ.എസ് സുഭാഷ് എന്നിവരാണ് പോയത്.
സൈര്‍ ടീം മേല്‍നോട്ടം വഹിക്കുന്ന എം.വി നികേഷ് കുമാറിന്റെ ഏകപക്ഷീയ നടപടികളിലെ അതൃപ്തിയെ തുടര്‍ന്നാണ് നടപടി. ഏറെ നാളുകളായി നികേഷിനാണ് സി.പി.എം സൈബര്‍ ടീം ചുമതല.
അതേസമയം നികേഷ് കൂമാര്‍ ആസൂത്രണം ചെയ്ത പല കാര്യങ്ങളിലും മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് അതൃപ്തിയുള്ളതായാണ് റിപ്പോര്‍ട്ട്.
സിപിഎമ്മിന്റെ സൈബറിടങ്ങളിലെ ഇടപെടലുകള്‍ കാര്യക്ഷമമാക്കുന്നതിനായാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് നികേഷ്‌കുമാറിനെ എ.കെ.ജി സെന്ററിലെത്തിച്ചത്.
Keywords: CPM cyber team, Three members, Left, M.V Nikesh Kumar


COMMENTS