തലശ്ശേരി : ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂടെ നിൽക്കുന്ന ചിത്രം ഉണ്ടെന്നതിന്റെ പേരിലാണ് യുഡിഎഫ് കൺവീനറെ ചോദ്യം ചെയ്തതെങ്കിൽ മുഖ്യമന്ത്രി പിണറായി വി...
തലശ്ശേരി: ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂടെ നിൽക്കുന്ന ചിത്രം ഉണ്ടെന്നതിന്റെ പേരിലാണ് യുഡിഎഫ് കൺവീനറെ ചോദ്യം ചെയ്തതെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനേയും ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പിണറായി വിജയന്റെ കൂടെ പോറ്റി നിൽക്കുന്ന ഫോട്ടോയുണ്ടെന്നും സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റി കള്ളനാണെന്ന് പുറത്തുവരുന്നതിനു മുൻപ് എടുത്ത ഫോട്ടോയാണിത്. കള്ളനാണെന്ന് അറിഞ്ഞിരുന്നെങ്കിൽ മുഖ്യമന്ത്രി ഒപ്പം നിന്ന് ഫോട്ടോ എടുക്കുമായിരുന്നോ. സ്വർണം കട്ടത് ആരാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാം.
ടൂറിസം മന്ത്രി, ബ്ലോഗറായ ഒരു സ്ത്രീയെ കൊണ്ടുവന്ന് പ്രചാരണം നടത്തി. പിന്നീടാണ് അവർ ചാര വനിതയാണെന്ന് അറിഞ്ഞത്. അവർ ചാരയാണെന്ന് അറിഞ്ഞിരുന്നെങ്കിൽ മന്ത്രി റിയാസ് കൊണ്ടുവരില്ല എന്ന് ഞാൻ നിലപാട് എടുത്തു. അതോടെ ആ വിവാദം അവസാനിച്ചു. നമ്മുടെ തോളിൽ കയ്യിട്ടു പലരും ഫോട്ടോ എടുക്കാൻ വരും. പിന്നീട് ഇവരുമായി അടുത്ത ബന്ധം എന്ന നിലയിലായിരിക്കും പ്രചരിപ്പിക്കുന്നത്. ഇങ്ങനെയുള്ള കാര്യങ്ങളിൽ അന്തസ്സ് കാണിക്കണം.
Key Words : VD Satheesan, Pinarayi Vijayan Unnikrishnan Potty


COMMENTS