തിരുവനന്തപുരം : സംസ്ഥാനത്തെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തു ...
തിരുവനന്തപുരം : സംസ്ഥാനത്തെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തു വിട്ട കണക്ക് പ്രകാരം അന്തിമ വോട്ടർപട്ടികയിൽ 2.69 കോടി വോട്ടർമാരാണുള്ള ത്. 9,06,211 പേർ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായി.
നിയമസഭ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക നൽകാനുള്ള അവസാന ദിവസം വരെ പേര് ചേർക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. https://electoralsearch.eci.gov.in/ എന്ന വെബ്സൈറ്റിൽ വോട്ടർ ഐഡി നമ്പർ ഉപയോഗിച്ചോ, പേര്, ജനന തീയതി, വയസ് ഉപയോഗിച്ചോ, മൊബൈൽ ഉപയോഗിച്ചോ പരിശോധിക്കാവുന്നതാണ്.
Key Words : Voters List , SIR


COMMENTS