വാഷിംഗ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ഇന്ന് വൈറ്റ് ഹൗസിൽ ന...
വാഷിംഗ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ഇന്ന് വൈറ്റ് ഹൗസിൽ നടക്കും. പ്രാദേശിക സമയം രാവിലെ 11 മണിക്കാണ് (ഇന്ത്യൻ സമയം രാത്രി 9:30) കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
ഇറാനുമായുള്ള ആണവ ചർച്ചകളിൽ അമേരിക്ക കൂടുതൽ കർശനമായ നിലപാട് സ്വീകരിക്കണമെന്ന് നെതന്യാഹു ആവശ്യപ്പെടും. ഇറാൻ്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതികൾക്കും നിയന്ത്രണം വേണമെന്നതാണ് ഇസ്രായേലിൻ്റെ പ്രധാന ആവശ്യം.
ഗാസയിലെയും മിഡിൽ ഈസ്റ്റിലെയും സുരക്ഷാ സാഹചര്യങ്ങളും ഹമാസുമായുള്ള വെടിനിർത്തൽ ധാരണകളും ചർച്ചാവിഷയമാകും. അമേരിക്കയും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം ഊർജ്ജം, വ്യാപാര നിയന്ത്രണങ്ങൾ എന്നീ വിഷയങ്ങളും ചർച്ചയിൽ വരും. ട്രംപിൻ്റെ രണ്ടാം ടേം ആരംഭിച്ച ശേഷം നെതന്യാഹു നടത്തുന്ന ആറാമത്തെ അമേരിക്കൻ സന്ദർശനമാണിത്.
Key Words : Benjamin Netanyahu, Donald Trump


COMMENTS