കൊച്ചി: കളമശേരിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം കുവൈറ്റിൽനിന്ന് നാടുകടത്തിയ കൊൽക്കത്ത സ്വദേശി സൂരജ് ലാമയുടേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാ ഫ...
കൊച്ചി: കളമശേരിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം കുവൈറ്റിൽനിന്ന് നാടുകടത്തിയ കൊൽക്കത്ത സ്വദേശി സൂരജ് ലാമയുടേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാ ഫലത്തിലാണ് മൃതദേഹം സൂരജ് ലാമയുടേതെന്ന് സ്ഥിരീകരിച്ചത്. രണ്ട് മാസത്തിനു ശേഷം പുറത്തുവന്ന ഡിഎൻഎ പരിശോധന ഫലത്തിന്റെ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. കളമശേരിയിലെ ആളൊഴിഞ്ഞ മേഖലയിൽ നിന്നാണ് സൂരജ് ലാമയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെടുത്തത്. ഒക്ടോബർ അഞ്ചിനാണ് ലാമയെ വിമാനത്താവളത്തിൽ നിന്ന് കാണാതായത്.
പിതാവിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മകൻ സന്ദൻ ലാമ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി പരിഗണിച്ചിരുന്നു. തുടർന്ന് മൃതദേഹ ത്തിന്റെ ഡിഎൻഎ പരിശോധനാ ഫലം അടക്കം അറിയിക്കാൻ ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ കഴിഞ്ഞ ദിവസം നിർദേശിച്ചതിനെത്തുടർന്നാണ് റിപ്പോർട്ട് സമർപ്പിച്ചത്
Key Words: Dead Body, Kalamassery, Kolkata Native Suraj Lama, Kuwait


COMMENTS