Tantri Kandararu Rajeevaru got bail
കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജാമ്യം. ദ്വാരപാലക കേസ്, കട്ടിളപ്പാളി കേസ് എന്നിവയിലാണ് ജാമ്യം. അറസ്റ്റിലായി 41 മത്തെ ദിവസമാണ് തന്ത്രിക്ക് ജാമ്യം ലഭിക്കുന്നത്. നേരത്തെ തന്നെ തന്ത്രിയുടെ ജാമ്യാപേക്ഷയില്‍ കോടതി വാദം കേട്ടിരുന്നു.
കേസില്‍ തന്നെ കുടുക്കിയതാണെന്നും ശബരിമലയിലെ താന്ത്രിക വിധിപ്രകാരമുള്ള കാര്യങ്ങളില്‍ മാത്രമാണ് താനിടപെട്ടതെന്നും മറ്റൊന്നിലും തനിക്ക് പങ്കില്ലെന്നുമാണ് തന്ത്രിയുടെ വാദം.
അതേസമയം തന്ത്രിയുടെ അനുജ്ഞയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നും കേസിലെ മുഖ്യ പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചത് തന്ത്രിയാണെന്നുമാണ് എസ്‌ഐടിയുടെ വാദിച്ചത്.
Keywords: Sabarimal gold theft case, Tantri Kandararu Rajeevaru, Bail, Court


COMMENTS